Thursday, March 26, 2026 Last Updated 28 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 02.47 PM

ഞങ്ങള്‍ക്കത് വലിയ ആശങ്കയുണ്ടാക്കിയ നിമിഷമായിരുന്നു; ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് ചിരഞ്ജീവി

chiranjeevi-
photo-www.instagram.com/alwaysramcharan/

പുതിയ ചിത്രമായ പെഡ്ഡിയുടെ ചിത്രീകരണത്തിനിടെ നടന്‍ രാം ചരണിന് കണ്ണിനു മുകളില്‍ പരിക്കേറ്റ വാര്‍ത്ത ആരാധകര്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും രാം ചരണ്‍ സുരക്ഷിതനാണെന്നും ഉടന്‍ തന്നെ അദ്ദേഹം ജോലിയില്‍ തിരിച്ചെത്തുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഇപ്പോഴിതാ മകന്റെ പരിക്കിന് കൃത്യസമയത്ത് ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് രാം ചരണിന്റെ പിതാവും തെലുങ്ക് മെഗാസ്റ്റാറുമായ ചിരഞ്ജീവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മകനെ ചികിത്സിച്ച ഡോ. സുധാകര്‍ പ്രസാദിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

‘ഡോ. സുധാകര്‍ പ്രസാദ് ഗാരു, , ചരണിന്റെ കണ്‍പോളയില്‍ നിങ്ങള്‍ കൃത്യസമയത്ത് നടത്തിയ ആ നൈപുണ്യമുള്ള ശസ്ത്രക്രിയ ഞങ്ങള്‍ക്ക് ലഭിച്ച വലിയൊരു അനുഗ്രഹമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കിയ ഒരു നിമിഷമായിരുന്നു അത്, എന്നാല്‍ നിങ്ങളുടെ കൃത്യതയും കരുതലും വൈദഗ്ധ്യവും ആ ആശങ്കയെ പൂര്‍ണ്ണമായും ഇല്ലാതാക്കി. നിങ്ങളുടെ ആ കൈപ്പുണ്യമാണ് വലിയ മാറ്റമുണ്ടാക്കിയത്. ഞങ്ങള്‍ നിങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയുള്ളവരാണ്. നന്ദി.’ എന്നായിരുന്നു ചിരഞ്ജീവിയുടെ വാക്കുകള്‍.

രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേലയും പോസ്റ്റിന് താഴെ കമന്റുമായെത്തി. 'ഡോക്ടര്‍ സുബ്ബ റെഡ്ഡിക്കും ഡോക്ടര്‍ സുധാകര്‍ പ്രസാദിനും നന്ദി,' എന്നായിരുന്നു ഉപാസന കുറിച്ചത്. ചരണിന്റെ ആരോഗ്യവിവരങ്ങള്‍ അറിഞ്ഞതോടെ ആരാധകരും ഡോക്ടര്‍ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ നടന്‍ രാം ചരണിന് കണ്ണിനു മുകളിലായി പരിക്കേറ്റത്. ഒരു ചെറിയ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്നും താരം സുഖം പ്രാപിച്ചു വരികയാണെന്നും ഷൂട്ടിംഗ് ഷെഡ്യൂളിനെ ബാധിക്കാത്ത രീതിയില്‍ അദ്ദേഹം ഉടനെ തന്നെ സെറ്റില്‍ തിരിച്ചെത്തുമെന്നു, പെഡ്ഡി സിനിമയുടെ അണിയറപ്രവര്‍ത്തകള്‍ വ്യക്തമാക്കിയിരുന്നു.

വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു നിര്‍മിക്കുന്ന ചിത്രത്തില്‍ ഇഷാന്‍ സക്സേന സഹനിര്‍മാതാവാണ്. മൈത്രി മൂവിമേക്കേഴ്സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാന്‍വി കപൂര്‍ ആണ് നായിക. ശിവരാജ്കുമാര്‍, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. എ.ആര്‍.റഹ്മാനാണ് സംഗീതം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW