Friday, March 27, 2026 Last Updated 15 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 10.12 AM

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറുകള്‍ മുന്‍പ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും

gas,for

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതക വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവിറങ്ങി. സംസ്ഥാനത്ത് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നതിന്റെ 40 ശതമാനം വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

ആശുപത്രികള്‍, അംഗണവാടികള്‍ അടക്കമുള്ള സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, സ്‌കൂള്‍-കോളജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ / സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍ / അനാഥാലയങ്ങള്‍ എന്നിവയെ മുന്‍ഗണന മേഖലകളായി നിശ്ചയിച്ചു. ഇവയ്ക്ക് ആവശ്യമുള്ള സിലിണ്ടറുകള്‍ ലഭ്യമാക്കും. ഹോട്ടലുകള്‍, റെസ്സറോറന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചണുകള്‍ തുടങ്ങിയ മേഖലകള്‍ക്ക് ആവശ്യമായതിന്റെ 40 ശതമാനം ലഭ്യമാക്കും. മരുന്ന് കമ്പനികള്‍, മത്സ്യമേഖല, റെയില്‍വേ, എയര്‍ലൈന്‍ കാറ്ററിങ് എന്നിവയ്ക്ക് ആവശ്യമായതിന്റെ 70 ശതമാനം ലഭ്യമാക്കും.

എല്ലാ വാണിജ്യ/ഇന്‍ഡസ്ട്രിയല്‍ എല്‍പിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് (CGD) ലഭ്യമാണെങ്കില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പൈപ് ലൈന്‍ നാചുറല്‍ ഗ്യാസ് (PNG) കണക്ഷന്‍ ലഭ്യമാക്കുന്നതിനായി ഉടന്‍ അപേക്ഷിക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കായി https://www.lpgtrackerkerala.in എന്ന വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW