-->
പാമ്പുകളുമായി ബന്ധപ്പെട്ട് പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ ചിലത് പേടിപ്പെടുത്തുമെങ്കില്‍ മറ്റുചിലത് നമ്മില്‍ കൗതുകം സുഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ ആഫ്രിക്കയില്‍ നിന്നുള്ള ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. ആഫ്രിക്കയില്‍ കാണപ്പെടുന്ന അതീവ വിഷമുള്ള ഒരു പാമ്പാണ് ബ്ലൂസ്ലാങ്ങ്. ഈ പാമ്പിന്റെ വീഡിയോയാണ് വൈറലാകുന്നത്.
ബ്ലൂസ്ലാങ്ങ് നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. തല ഉയര്‍ത്തി വയറ് വശങ്ങളിലേക്ക് ചലിപ്പിക്കുകയാണ് പാമ്പ്. ഒരുഗാനവും വീഡിയോയില്‍ കേള്‍ക്കാം. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. 'ഇത് കണ്ടമ്പോള്‍ രോമാഞ്ചം വന്നു', 'ആ പാട്ട് കേട്ട് പാമ്പ് പോലും നൃത്തം ചെയ്തു', 'പാട്ടിന്റെ പവര്‍ കണ്ടോ?', 'പാമ്പ് നൃത്തം ചെയ്യുന്നതാണോ ഇത്','അവിടെ എന്താണ് നടക്കുന്നത്' ഇങ്ങനെ പോകുന്നു കമന്റുകള്‍.