-->
പാമ്പുകളുമായി ആളുകള്‍ അടുത്തിടപഴകുന്നതിന്റെ അനേകം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറാറുണ്ട്. ഇതില്‍ പരിശീലനം നേടാത്ത സാധാരണ ജനങ്ങള്‍ പോലും പാമ്പിനെ കൈയിലെടുക്കുകയും ചുംബിക്കുകയും ചെയ്യുന്നത് ഏറെ ഭീതിപടര്‍ത്തുന്നവയാണ്. അത്തരത്തില്‍ ഒരു സംഭവം മധ്യപ്രദേശില്‍ സംഭവിച്ചു. ലഹാര്‍ പ്രദേശത്തെ അരുഷി ഗ്രാമത്തിലുള്ള ഗിര്‍ജ ശങ്കര്‍ ശര്‍മയാണ് പാമ്പിനെ കൈയിലെടുക്കുകയും മടിയില്‍വച്ച് പാമ്പിനോട് സംസാരിക്കുകയുമായിരുന്നു.
നാഗങ്ങളെ ദൈവങ്ങളായി ആരാധിക്കുന്ന കുടുംബത്തിലാണ് ഗിര്‍ജ ശങ്കര്‍ ശര്‍മ ജനിച്ചത്. അഗ്രിക്കള്‍ച്ചറില്‍ ബിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. തെരുവില്‍ നിന്നും കണ്ടെത്തിയ കരിമൂര്‍ഖനെ ഭയമില്ലാതെ കൈയിലെടുക്കുകയും മടിയില്‍ വച്ച് ഗിര്‍ജ പാമ്പിനോട് സംസാരിക്കുകയുമായിരുന്നു. മണിക്കൂറുകളോളം സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
#WATCH | Man Caught In A Hilarious Conversation With #Snake In #Chhatarpur; Video Goes Viral#MadhyaPradesh #MPNews #wildlife pic.twitter.com/FiwLcJq47H— Free Press Madhya Pradesh (@FreePressMP) January 2, 2026