Thursday, March 12, 2026 Last Updated 21 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 01.49 PM

രാത്രി പെട്രോളിങ്ങിനിടെ കണ്ടത് ഉഗ്ര വിഷമുള്ള പാമ്പിനെ: വീഡിയോ പങ്കുവച്ച് ഐഎസ്എഫ് ഉദ്യോഗസ്ഥന്‍

venomous, snake, india

പാമ്പുകളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ണ്‍ കസ്വാന്‍ പങ്കുവച്ച പാമ്പിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. രാത്രി പട്രോളിങ്ങിനിടെ കണ്ട ഉഗ്രവിഷമുള്ള പാമ്പിന്റെ വീഡിയോയാണ് ഇത്.

ഇരുട്ടില്‍ ഒഴുകുന്ന വെള്ളത്തിലൂടെ ഒരു ബാന്‍ഡഡ് ക്രെയ്റ്റ് അതിവേഗം മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അതിന്റെ കറുപ്പും മഞ്ഞയും വരകള്‍ വളരെ വ്യക്തമായി കാണാം. വീഡിയോ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകര്‍ഷിച്ചു. പ്രത്യേകിച്ചും പാമ്പിന്റെ കറുപ്പും മഞ്ഞയും നിറം. 'ആ മനോഹരമായ വരകള്‍. ഇന്ത്യയില്‍ കാണപ്പെടുന്ന വളരെ വിഷമുള്ള പാമ്പാണ് ബാന്‍ഡഡ് ക്രെയ്റ്റ്. രാത്രി പട്രോളിംഗിനിടെ യാദൃശ്ചികമായി ഇതിനെ കണ്ടെത്തി. പ്രകൃതി എങ്ങനെയാണ് അവയ്ക്ക് ഇത്ര വ്യത്യസ്തമായ വരകള്‍ നല്‍കിയത് !!' വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവാണ്‍ കസ്വാന്‍ ചോദിച്ചു.

അടിക്കുറിപ്പും വീഡിയോയും വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകര്‍ഷിച്ചു. വീഡീയോ ഒറ്റ ദിവസത്തിനുള്ളില്‍ മൂന്നേകാല്‍ ലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ടത്. ഇന്ത്യയിലെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നാണ് ബാന്‍ഡഡ് ക്രെയ്റ്റ്, ഇവ സാധാരണയായി രാത്രിയില്‍ മാത്രമാണ് ഇരപിടിക്കാന്‍ ഇറങ്ങാറ്. എങ്കിലും അപൂര്‍വമായി മാത്രമാണ് ബാന്‍ഡഡ് ക്രെയ്റ്റുകളെ കണ്ടതായി രേഖപ്പെടുത്തിയിട്ടൊള്ളൂ. പാമ്പിന്റെ പ്രത്യേക പാറ്റേണും നിറവും സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരെയും അമ്പരപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW