-->
പാമ്പുകളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപ്രതിയിലെത്തി ചികിത്സ തേടിയ യുവാവിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ ആശ്ചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നുള്ള 39 വയസ്സുകാരനായ ഇറിക്ഷാ െ്രെഡവര്‍ ദീപക്കാണ് തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാമ്പിനെ ജാക്കറ്റിന്റെ പോക്കറ്റിലിട്ട് ജില്ലാ ആശുപ്രതിയില്‍ ചികിത്സ തേടിയെത്തിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് ദീപക്കിന് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ആന്റിവെനം ഇന്‍ജക്ഷന്‍ എടുക്കുന്നതിനായി ഇയാള്‍ ആശുപത്രിയിലെത്തി. ഏത് പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍, പോക്കറ്റില്‍ നിന്ന് ജീവനുള്ള പാമ്പിനെ പുറത്തെടുത്ത് കാണിച്ച ശേഷം തിരികെ പോക്കറ്റില്‍ തന്നെ വയ്ക്കുകയായിരുന്നു. പാമ്പ് മറ്റ് രോഗികളുടെ ജീവന് ഭീഷണിയാണെന്നും അതിനാല്‍ അതിനെ പുറത്ത് വിടണമെന്നും ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. പിന്നീട് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയും അവര്‍ എത്തി പാമ്പിനെ അവിടെ നിന്ന് മാറ്റുകയും ചെയ്തു.
ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറവാണെന്ന് ദീപക് ആരോപിച്ചു. അതേസമയം, ഈ പാമ്പിനെ ദീപക് തന്നെ വളര്‍ത്തുന്നതാണോ എന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ക്ക് സംശയമുണ്ട്.
An e-rickshaw driver walked into Mathura's district hospital with a 1.5-foot-long snake in his pocket, which had allegedly bitten him, an official said on Tuesday.Deepak (39), a local, was bitten by the snake on Monday and came to the hospital for an anti-venom injection, Chief… pic.twitter.com/sIxhcM2iIn— The Siasat Daily (@TheSiasatDaily) January 13, 2026