Tuesday, March 24, 2026 Last Updated 39 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 10.15 AM

കടുത്ത വയറുവേദന: പൂച്ചയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 26 ഹെയര്‍ബാന്‍ഡുകള്‍

cat, stomach, surgery, hairbands

ഫ്‌ലോറിഡയില്‍ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കുടലിലെ തടസ്സത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയാക്കിയ ആറ് വയസ്സുള്ള പൂച്ചയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ 26 ഹെയര്‍ ബാന്‍ഡുകള്‍ പുറത്തെടുത്ത വാര്‍ത്തയാണിത്. ഫ്‌ലോറിഡയിലെ മൃഗസംരക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

കുടലില്‍ തടസ്സമുണ്ടായതിനെ തുടര്‍ന്ന് ദയാവധത്തിന് നല്‍കിയ പൂച്ചയെക്കുറിച്ച് അറിഞ്ഞഫ്‌ലോറിഡ സെബാസ്റ്റ്യനിലെ 'ഹാലോ നോകില്‍ റെസ്‌ക്യൂ ഷെല്‍ട്ടറിലെ' പ്രവര്‍ത്തകര്‍ അതിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. മിഡ്‌നൈറ്റ് എന്ന് പേരിട്ട പൂച്ചയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയപ്പോഴാണ് തടസ്സത്തിനു കാരണം 26 ഹെയര്‍ ബാന്‍ഡുകളാണെന്ന് ഡോക്ടര്‍മാര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞത്.

ശസ്ത്രക്രിയയ്ക്ക് ശേഷം മിഡ്‌നൈറ്റ് സുഖം പ്രാപിച്ചുവരികയാണെന്നും ഇപ്പോള്‍ നന്നായി ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും സംഘടന അറിയിച്ചു. വീട്ടിലെ ചെറിയ വസ്തുക്കള്‍ പൂച്ചകളെ ആകര്‍ഷിക്കാറുണ്ട്. വീടുമായി ഇണങ്ങിയാലും സഹജമായുള്ള വേട്ട സ്വഭാവം കാരണമാണിത്. ചെറിയ വസ്തുക്കളെ പൂച്ചകള്‍ ചിലപ്പോള്‍ ഇരമൃഗങ്ങളായി കണക്കാക്കും, വിഴുങ്ങുകയും ചെയ്യും. ബോറടി, സ്‌ട്രെസ് തുടങ്ങിയ കാരണങ്ങളാലും പൂച്ചകള്‍ ഇതു ചെയ്യാറുണ്ടെന്നു ജന്തുഗവേഷകര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW