Tuesday, March 24, 2026 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 12.51 PM

ലണ്ടൻ നഗരത്തിലൂടെ കുതിച്ചുപാഞ്ഞ് ഓട്ടോറിക്ഷ : ഞാൻ ഡൽഹിയിൽ എത്തിയെന്ന് ഇന്ത്യൻ യുവാവ്

auto-

ഇന്ത്യയുടെ അടയാളം എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് മൂന്ന് ചക്രങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷകൾ. സാധാരണക്കാരൻ്റെ വാഹനം എന്ന വിശേഷണമുള്ള ഓട്ടോറിക്ഷ ഇന്ത്യയുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയാണ്. വികസിത രാജ്യങ്ങളിൽ ഓട്ടോറിക്ഷ എന്നൊരു വാഹനത്തിൻ്റെ പൊടി പോലും കാണാൻ കിട്ടില്ല. എന്നാൽ അതിനും അവസാനമായിരിക്കുകയാണ് എന്നാണ് യുകെയിലെ ഇന്ത്യൻ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ സൂചിപ്പിക്കുന്നത്.

തലസ്ഥാനമായ ലണ്ടനിലെ നിരത്തിലൂടെ കുതിച്ച് പായുന്ന ഓട്ടോറിക്ഷയുടെ ദൃശ്യമാണ് ജയ് ധോലാകിയ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ലണ്ടനിലെ കാറുകൾക്കിടയിൽ തലയെടുപ്പോടെ ചീറിപ്പായുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ നിന്നുള്ള വിദൂരദൃശ്യമാണ് വീഡിയോയിലുള്ളത്. കാഴ്ചക്കാരെ അതിശയിപ്പിച്ചുകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

'റോഡിൽ ഓട്ടോറിക്ഷ കാണുമ്പോൾ ലണ്ടൻ നഗരം ഡൽഹിയായി മാറുന്നു' എന്നാണ് വീഡിയോയിൽ ജയ് എഴുതിയത്.
'യുകെയിലെ ഗതാഗതത്തിന് ഒരു ദേശി അപ്ഡേറ്റ് ലഭിച്ചിരിക്കുന്നു' എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. ആറ് ലക്ഷത്തിലേറെ പേരാണ് വൈറൽ വീഡിയോ ഇതിനകം കണ്ടത്. 26,500-ലേറെ പേർ ലൈക്ക് ചെയ്‌ത വീഡിയോയ്ക്ക് ആയിരക്കണക്കിന് കമൻ്റുകളും ലഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW