Saturday, March 14, 2026 Last Updated 35 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 19 Oct 2025 09.33 AM

ഹൃദയം നുറുക്കും ഈ കാഴ്ച! ഉടമയുടെ കല്ലറയ്ക്കരികില്‍ സമ്മാനവുമായി ടോള്‍ഡോ, കൗതുകമായി ഒരു പൂച്ച

cat, touching, story

നായ്ക്കള്‍ കഴിഞ്ഞാല്‍ മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന ജീവികളാണ് പൂച്ചകള്‍. ഇത് തെളിയിക്കുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയാണ് ടോള്‍ഡോ എന്ന പൂച്ച. ടോള്‍ഡോയുടെ ഈ കഥ കണ്ണ് നനയാതെ നമ്മുക്ക് കേള്‍ക്കാനാകില്ല.

വടക്കന്‍ ഇറ്റലിയില്‍ മോണ്ടഗ്‌നാന എന്ന പ്രദേശത്ത് വസിച്ചിരുന്ന മിടുക്കനായ ഒരു പൂച്ചയായിരുന്നു ടോള്‍ഡോ. കറുപ്പും വെളുപ്പും നിറങ്ങള്‍ ചേര്‍ന്ന തുകലുടുപ്പുള്ള ഒരു സുന്ദരന്‍ പൂച്ച. ലൊസേലി റെന്‍സോ എന്ന വ്യക്തിയുടെ പൂച്ചയായിരുന്നു ടോള്‍ഡോ. 2011 സെപ്റ്റംബറില്‍ റെന്‍സോ അന്തരിച്ചു. റെന്‍സോയുടെ മൃതശരീരം കല്ലറയില്‍ അടക്കുന്നതിനു സാക്ഷിയാകാന്‍ ടോള്‍ഡോയും പോയിരുന്നു. പിറ്റേന്നു രാവിലെ ടോള്‍ഡോ സെമിത്തേരിയില്‍ എത്തി റെന്‍സോയുടെ കല്ലറയ്ക്കു മുകളില്‍ ഒരു മരച്ചില്ല കൊണ്ടുവച്ചു. പിന്നീട് എല്ലാ ദിവസവും അവിടെ എത്താന്‍ തുടങ്ങി. ഇലകളോ കമ്പുകളോ പ്ലാസ്റ്റിക് കപ്പോ, ടവലുകളോ അങ്ങനെ കയ്യില്‍ കിട്ടുന്ന എന്തെങ്കിലും ഒരു സമ്മാനം അവന്‍ തന്റെ പ്രിയപ്പെട്ട റെന്‍സോയ്ക്കായി കൊണ്ടുവന്നിരുന്നു.

ടോള്‍ഡോയ്ക്ക് വെറും 3 മാസം പ്രായമുള്ളപ്പോഴാണ് റെന്‍സോ അവനെ ദത്തെടുത്തത്. ഇരുവരും തമ്മില്‍ വലിയ സ്‌നേഹമായിരുന്നെന്നു റെന്‍സോയുടെ ഭാര്യ അഡ പില്‍ക്കാലത്ത് ഓര്‍മിച്ചിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ ജീവികുടുംബമായ ഫെലിഡെയില്‍ പെട്ടതാണ് പൂച്ചകള്‍. ആകെ മൊത്തം നാല്‍പതോളം തരം ജീവികളുണ്ട് ആ കുടുംബത്തില്‍. സിംഹം ,കടുവ, നമ്മള്‍ പുള്ളിപ്പുലിയെന്നു വിളിക്കുന്ന ലെപ്പേഡ്, മേഘപ്പുലി, മഞ്ഞുപുലി, ജാഗ്വര്‍, പ്യൂമ, ചീറ്റ, ഓസിലോട്ട്, ലിങ്ക്‌സ് തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW