Saturday, March 14, 2026 Last Updated 40 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 08.32 AM

രോമമില്ലാത്ത കവിള്‍, എപ്പോഴും ഉയര്‍ന്നിരിക്കുന്ന പുരികം: ആരും ദത്തെടുക്കാന്‍ തയ്യാറാകില്ല ഈ പൂച്ചയെ

marley, cat

വ്യത്യസ്തമായ സവിശേഷതകള്‍കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്ന നിരവധി ജീവജാലങ്ങളുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തില്‍ എപ്പോഴും പുരികമുയര്‍ത്തി നോക്കുന്നതിന്റെ പേരില്‍ വൈറലായ ഒരു പൂച്ചയുണ്ട് റൊമാനിയയില്‍. ഈ പൂച്ചയുടെ ഒരു പുരികം എപ്പോഴും ഉയര്‍ന്നാണിരിക്കുന്നത് എന്നതാണ് പ്രത്യേകത. എന്നാല്‍, സങ്കടകരം എന്ന് പറയട്ടെ അവളുടെ ഈ വ്യത്യസ്തമായ പുരികവും നോട്ടവും കാരണം ആരും അവളെ ദത്തെടുക്കാന്‍ തയ്യാറല്ലത്രെ. മാര്‍ലി എന്ന പൂച്ചയാണ് ഇങ്ങനെ വൈറലായിരിക്കുന്നത്. അവള്‍ക്ക് താമസിക്കാന്‍ ഒരു വീട് വേണം. എന്നാല്‍, പ്രത്യേകത കാരണം ആളുകള്‍ ഭയന്ന് ദത്തെടുക്കാന്‍ തയ്യാറാകുന്നില്ല.

മാര്‍ലിയുടെ ഈ അവസ്ഥയ്ക്ക് പിന്നില്‍ വേദനാജനകമായ ഒരു കഥയുണ്ട്. റൊമാനിയയിലെ തെരുവുകളില്‍ വച്ച് ഒരിക്കല്‍ അവളെ ഒരു നായ ഓടിച്ചു. നായയുടെ അക്രമത്തില്‍ അവളുടെ വലതു കവിളില്‍ ആഴത്തിലുള്ള ഒരു മുറിവുണ്ടായി. ഗുരുതരമായി പരിക്കേറ്റ അവളെ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഒരു മൃഗഡോക്ടറുടെ അടുത്ത് എത്തിച്ചു. അവിടെ വച്ച് സര്‍ജറിക്ക് വിധേയയാക്കി. ഒപ്പം തന്നെ വന്ധ്യംകരണവും നടത്തി. അവള്‍ സുഖം പ്രാപിച്ചെങ്കിലും, പരിക്ക് കാരണം അവളുടെ കവിളിന്റെ ഒരു ഭാഗത്ത് എന്നേക്കുമായി രോമം ഇല്ലാത്ത അവസ്ഥ വന്നു. ഒപ്പം തന്നെ 'പുരികം ഉയര്‍ത്തി' നോക്കുന്നതുപോലെയുള്ള രൂപവും അവള്‍ക്കുണ്ടായി.

ഇതുമൂലം മാര്‍ലിക്ക് ഇപ്പോള്‍ നടക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. 'മിറാക്കിള്‍ മിഷന്‍' എന്ന ഓര്‍ഗനൈസേഷനാണ് അവളെ നോക്കുന്നത്. മറ്റുള്ളവരോട് അവളെ ദത്തെടുക്കാനും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും മാര്‍ലി വളരെ സ്‌നേഹവും അടുപ്പവും കാത്തുസൂക്ഷിക്കുന്ന, ബഹളങ്ങള്‍ ഏതുമില്ലാത്ത, മനുഷ്യരോടും മറ്റ് പൂച്ചകളോടും, നായകളോടും ഒക്കെ സൗഹൃദം സൂക്ഷിക്കുന്ന ഒരു പൂച്ചയാണ് എന്നും സംഘടന പറയുന്നു. എന്തായാലും, മാര്‍ലിയെ സ്‌നേഹത്തോടെ ഏറ്റെടുക്കാന്‍ ആരെങ്കിലും വരും, അങ്ങനെ അവള്‍ക്കൊരു സ്‌നേഹവീട് കിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW