-->
രഞ്ജിനി ഹരിദാസിനെ കുറിച്ച് മലയാളികളോട് സംസാരിക്കാൻ മുഖവുരയുടെ ആവശ്യമില്ല. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കേരളക്കരയ്ക്ക് പ്രിയപ്പെട്ടവളാണ് താരം. നിലപാടുകൾ തുറന്ന് പറയാൻ മടിയില്ലാത്ത ഏത് സാഹചര്യവും അനായാസമായി കൈകാര്യം ചെയ്യുന്ന ബോൾഡ് ലേഡി. ഇരുപതുകളുടെ തുടക്കം മുതൽ നടത്തിയ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിൽ രഞ്ജിനിയെ എത്തിച്ചത്.
മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന മിന്നും താരമാണ് ഇന്ന് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കൂടിക്കലർന്ന സംസാരവും വലിയൊരു ക്രൗഡിനെ നിയന്ത്രിക്കാനുള്ള കഴിവുമെല്ലാം രഞ്ജിനിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.
ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. പക്ഷെ ആങ്കറിങിനോളം പ്രിയപ്പെട്ടതായി മറ്റൊന്നും രഞ്ജിനിക്ക് ഇല്ല. തന്റെ പ്രെഫഷണൽ ലൈഫുമായി മുന്നോട്ട് പോകുമ്പോഴും സോഷ്യൽ മീഡിയയിൽ ആക്ടീവാണ് രഞ്ജിനി. ഇപ്പോഴിതാ രഞ്ജിനി പങ്കുവെച്ച ഇൻസ്റ്റഗ്രാമിലെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മഴവിൽ മ്യൂസിക്ക് അവാർഡ്സിൽ അവതാരക റോളിൽ ഇത്തവണയും രഞ്ജിനിയുണ്ട്.
പുരസ്കാരനിശകളിൽ അവതാരകയായി പ്രത്യക്ഷപ്പെടുമ്പോൾ മോഡേൺ വസ്ത്രങ്ങളും അതിനിണങ്ങുന്ന മേക്കപ്പുമെല്ലാമാണ് രഞ്ജിനി പൊതുവെ ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി പട്ടുസാരിയിൽഅ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
ഗ്രേപ്പ് വൈൻ നിറത്തിലുള്ള സോഫ്റ്റ് സിൽക്ക് സാരിയായിരുന്നു രഞ്ജിനിയുടെ വേഷം. ഹെവി വർക്കുള്ള സാരിയായിരുന്നതുകൊണ്ട് തന്നെ സിംപിൾ വർക്കുള്ള രീതിയിലായിരുന്നു ബ്ലൗസ് ഡിസൈൻ ചെയ്തിരുന്നത്. മിലൻ ഡിസൈനാണ് താരത്തിന് വേണ്ടി സാരി സ്പോൺസർ ചെയ്തത്. സാരിക്ക് ഇണങ്ങുന്ന തരത്തിൽ ഒരു ട്രെഡീഷണൽ ആന്റിക്ക് മോഡലിൽ ഉൾപ്പെടുന്ന മാലയും കമ്മലുകളും വളകളും രഞ്ജിനി ധരിച്ചിരുന്നു. ലൂസ് ഹെയർസ്റ്റൈലായിരുന്നു താരം തെരഞ്ഞെടുത്തത്.
ഞാൻ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ അപൂർവ്വമായി മാത്രമെ ധരിക്കാറുള്ളൂ. പക്ഷെ ചിലപ്പോൾ അത് ഒരു രസമായിരിക്കും.. അല്ലേ എന്ന് ക്യാപ്ഷൻ നൽകിയാണ് രഞ്ജിനി ഫോട്ടോ പങ്കുവെച്ചത്. ഒപ്പം കുലസ്ത്രീ എന്ന ഹാഷ്ടാഗും ചേർത്തിരുന്നു. ജാൻമോനി ദാസാണ് രഞ്ജിനിയെ അതീവ സുന്ദരിയായി ഒരുക്കിയത്. നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആയിരുന്നു മഴവിൽ മ്യൂസിക്ക് അവാർഡ്സിൽ രഞ്ജിനിക്കൊപ്പമുള്ള മറ്റൊരു അവതാരക.
ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്. രണ്ട് പേരും സാരിയിൽ അതീവ സുന്ദരിയായിട്ടുണ്ടെങ്കിലും ഫ്രെയിം തൂക്കിയത് രഞ്ജിനിയാണെന്നാണ് കമന്റുകൾ. പങ്കൻ പിങ്കിയായി... രഞ്ജിനിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. എന്നും ഇത് പരീക്ഷിച്ചാൽ കണ്ണ് കിട്ടുമെന്നാണ് ഒരാൾ കുറിച്ചത്. രഞ്ജിനിയാണെന്ന് തന്നെ തോന്നുന്നില്ല വേറൊരു വൈബായി എന്നും ചിലർ കുറിച്ചു.