Wednesday, March 11, 2026 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 02.59 PM

അമ്മയ്ക്കൊപ്പമുള്ള സ്കൂട്ടര്‍യാത്രയ്ക്കിടെ ലംബോര്‍ഗിനി കണ്ട് കൗതുകത്തോടെ നോക്കുന്ന കുട്ടി; സര്‍പ്രൈസ് നല്‍കി കാറി​ന്റെ ഉടമ; നല്ല ഹൃദയത്തിന് സല്ല്യൂട്ടുമായി കാഴ്ച്ചക്കാര്‍

uploads/news/2026/03/829431/Untitled-6.jpg
Lamborghini car's owner gave a cute surprise to kid (Image Source: Instagram)

കുട്ടികളെ സംബന്ധിച്ച് അവരുടെ മനസ്സിലുള്ള വികാരം അഭിനയമില്ലാതെ അവര്‍ പ്രകടിപ്പിക്കാറുണ്ട്. അത് സന്തോഷമായാലും കൗതുകമായാലും അമ്പരപ്പായാലും നിഷ്കളങ്കമായിത്തന്നെ അവരുടെ മുഖത്ത് പ്രകടമാകാറുണ്ട്. ആഡംബര കാറായ ലംബോർഗിനി കാണുന്നത് തന്നെ പലര്‍ക്കുമൊരു കൗതുകമാണ്. അതില്‍ കൊച്ചുകുട്ടികള്‍ മുതിര്‍ന്നവര്‍ എന്ന വേര്‍തിരിവൊന്നുമില്ല.
ഇപ്പോഴിതാ ആഡംബര കാറായ ലംബോർഗിനി കണ്ട് അമ്പരന്ന് നോക്കി നിന്ന ഒരു കുട്ടിക്ക് മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച ഒരു വ്യവസായിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുവ വ്യവസായിയായ നിശാന്ത് സാബൂവാണ് ഈ മനോഹരമായ നിമിഷങ്ങള്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. നിശാന്ത് സാബൂ തന്റെ ലംബോർഗിനി ഓടിച്ചു പോകുമ്പോഴാണ് സ്കൂട്ടറില്‍ അമ്മയോടൊപ്പം പോകുന്ന ഒരു കുട്ടിയെ ശ്രദ്ധിച്ചത്. റോഡിലൂടെ പോവുകയായിരുന്ന ലംബോർഗിനി കണ്ട് കുട്ടി ആവേശഭരിതനാവുകയും കണ്ണെടുക്കാതെ കാറിനെ നോക്കുകയും ചെയ്തു.
എന്നാല്‍ കുട്ടിയുടെ കൗതുകം കണ്ട നിശാന്ത്, ഒരു സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചു. കുട്ടിക്ക് കാറില്‍ ഒരു റൈഡ് നല്‍കാമെന്നാണ് നിശാന്ത് പറഞ്ഞത്. പക്ഷേ അവന് ചെറിയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിനുള്ളില്‍ ഒന്ന് ഇരിക്കണമെന്നും ഒരു ഫോട്ടോ എടുക്കണമെന്നും മാത്രമായിരുന്നു അത്. നിശാന്ത് ഉടൻ തന്നെ കാറിന്റെ ഡോർ തുറന്നു കൊടുക്കുകയും കുട്ടിയെ അകത്ത് ഇരുത്തുകയും ചെയ്തു
‘‘അമ്മയോടൊപ്പം സ്കൂട്ടറിൽ പോകുന്ന ഒരു കുട്ടി ലംബോർഗിനി എന്റെ ലംബോർഗിനി കണ്ട് വലിയ ആവേശത്തിലായി. ഞാൻ അവന് ഒരു സർപ്രൈസ് റൈഡ് വാഗ്ദാനം ചെയ്തു, പക്ഷേ കുട്ടിക്ക് ലംബോർഗിനിക്കുള്ളിൽ അവന് കാറിനുള്ളില്‍ ഇരിക്കാനും ഒരു ഫോട്ടോ എടുക്കാനും മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. അവന്റെ സ്വപ്നം ഞാന്‍ യാഥാർത്ഥ്യമാക്കി. അടുത്ത തവണ ഞാൻ ആ കുട്ടിയെ കണ്ടുമുട്ടിയാൽ തീർച്ചയായും എന്റെ ലംബോർഗിനിയിൽ ഒന്നു ചെറുതായി കറങ്ങാന്‍ ഞാന്‍ അവനെ പ്രേരിപ്പിക്കും...’’ എന്നാണ് വീഡിയോ പങ്കിട്ട് നിശാന്ത് ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഈ വീഡിയോ വള​രെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. കാറില്‍ കയറാന്‍ കഴിഞ്ഞപ്പോഴുള്ള കുട്ടിയുടെ നിഷ്കളങ്കമായ സന്തോഷവും അത് കണ്ടപ്പോഴുള്ള ആ അമ്മയുടെ നിര്‍വൃതിയുമൊക്കെ വീഡിയോയില്‍ പ്രകടമാണ്. അതു സാധിച്ചു കൊടുത്ത നിശാന്തിന്റെ വലിയ മനസ്സിനെയും പുകഴ്ത്തി നിരവധി പേര്‍ കമന്റുകള്‍ നല്‍കുന്നുണ്ട്. ‘ചെറിയൊരു പ്രവർത്തി ഒരു കുട്ടിയുടെ ലോകം തന്നെ മാറ്റിമറിക്കും, ആ കുട്ടി ജീവിതകാലം മുഴുവൻ ഓർത്തുവെക്കുന്ന ഒന്നായിരിക്കും ഈ നിമിഷം, ഈ മനസ്സു കൊണ്ട് അയാള്‍ക്ക് ആ ലംബോർഗിനി സ്വന്തമാക്കാന്‍ കഴിഞ്ഞത്, താങ്കള്‍ ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ്...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Tuesday 10 Mar 2026 02.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW