-->
അമ്മയുടെ ജന്മദിനം ആഘോഷമാക്കി പേളി മാണി. കുടുംബത്തോടൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന അമ്മയുടെ വീഡിയോയും ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
''ഈ കൂട്ടത്തില്‍ പകുതി പേരുടെയും ഉത്ഭവം ഇവരുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ്. മോളി റോക്‌സ്! ഹാപ്പി ബര്‍ത്ത്‌ഡേ മമ്മി! ഞങ്ങള്‍ മമ്മിയെ ഒരുപാട് സ്‌നേഹിക്കുന്നു. പിന്നെ ഒരു കാര്യം : ഈ വീഡിയോയില്‍ ഡാഡി നിരാശനായി നടന്നുപോകുന്നത് കാണാം, കാരണം ലിസ്റ്റില്‍ ഡാഡി ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. മമ്മിയും മമ്മിയുടെ ക്യൂട്ട് മുന്‍ഗണനകളും'', എന്നാണ് ചിത്രത്തിനൊപ്പം പേളി കുറിച്ചത്.
നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ്. നടന്‍ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്‍ത്താവ്. നില , നിതാര എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുളളത്.