-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കേരളത്തിലെ പ്രചാരണ ഗോദയില്‍ ആവേശം നിറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെത്തും. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ എന്‍ഡിഎ പൊതുപരിപാടികളിലാണ് അദ്ദേഹം ഇന്ന് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നിര തന്നെ വരും ദിവസങ്ങളില്‍ കേരളത്തില്‍ എത്തുന്നതോടെ സംസ്ഥാനത്ത് പ്രചാരണം ഉച്ചസ്ഥായിയിലാകും.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ഉച്ചയ്ക്ക് ശേഷം 2.30-ഓടെ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി പാലക്കാട് എത്തുക. കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎയുടെ കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരം 4 മണിയോടെ തൃശൂര്‍ കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് നഗരത്തില്‍ വിപുലമായ റോഡ് ഷോ നടക്കും. ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് വലംവെച്ച് ബിനി ഹെറിറ്റേജിന് മുന്നില്‍ റോഡ് ഷോ സമാപിക്കും.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പത്മജ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം പ്രചാരണത്തില്‍ പങ്കുചേരും.സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവുംപ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്.രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ട്രയല്‍ റണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി. ദേശീയ നേതാക്കള്‍ എത്തുന്നുവരും ദിവസങ്ങളില്‍ കേരളം ദേശീയ നേതാക്കളുടെ സന്ദര്‍ശനത്തിന് വേദിയാകും. അമിത് ഷാ മാര്‍ച്ച് 31, തിരുവനന്തപുരത്ത് എത്തും. നിതിന്‍ ഗഡ്കരി വരും ദിവസങ്ങളില്‍ എന്‍ഡിഎ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, എസ്. ജയ്ശങ്കര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ പ്രമുഖരും ബിജെപി പ്രചാരണത്തിനായി കേരളത്തിലെത്തും. ഏപ്രില്‍ ആദ്യവാരം പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നുണ്ട്.
പാലായില്‍ നടക്കുന്ന സംയുക്ത തെരഞ്ഞെടുപ്പ് റാലിയിലും തിരുവനന്തപുരത്തെ റോഡ് ഷോയിലുമായിരിക്കും അദ്ദേഹം അന്ന് പങ്കെടുക്കുക. യുഡിഎഫ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എത്തുന്നുണ്ട്. നാളെ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രാഹുല്‍ഗാന്ധി പ്രചരണ യോഗങ്ങള്‍ക്ക് എത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് മാറ്റിവെച്ച രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം നാളെ പുനരാരംഭിക്കുന്നത് യുഡിഎഫ് ക്യാമ്പുകള്‍ക്കും വലിയ ഊര്‍ജ്ജമാകും. മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളില്‍ സജീവമായി രംഗത്തുണ്ടാകും.