Sunday, March 29, 2026 Last Updated 54 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 08.49 AM

യാക്കോബായ-ഓര്‍ക്‌സഡോക്‌സ് സഭാതര്‍ക്കം ആറുമാസത്തിനകം പരിഹരിക്കും; പ്രധാനമന്ത്രിയുടെ ഇടപെടലെന്ന് സാബു എം. ജേക്കബ

Jacobite-Orthodox Church dispute

പെരുമ്പാവൂര്‍: നൂറ്റാണ്ടിലധികമായി തുടരുന്ന യാക്കോബായ-ഓര്‍ക്‌സഡോക്‌സ് സഭാ തര്‍ക്കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലൂടെ വരും മാസങ്ങളില്‍ ശാശ്വത പരിഹാരം കാണുമെന്ന് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്.

പെരുമ്പാവൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ജിബി പാത്തിക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തെ പ്രധാനമന്ത്രി നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാലാണ് ചര്‍ച്ചകള്‍ നീണ്ടുപോയത്. എന്നാല്‍ അടുത്ത ആറുമാസത്തിനുള്ളില്‍ ഇതിന് അന്ത്യമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി സാബു ജേക്കബ് വ്യക്തമാക്കി.

നിലവില്‍ വിജ്ഞാപന കാലാവധി അവസാനിച്ച അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് പദ്ധതി എട്ടുവരി പാതയായി പുനരാവിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകദേശം 9500 കോടി രൂപ ചെലവില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി സാബു ജേക്കബ് വെളിപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ മൂലമാണ് പദ്ധതി വൈകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്വന്റി 20 സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റത്തില്‍ ഭയപ്പെട്ടാണ് മുന്നണികള്‍ അവിശുദ്ധ കൂട്ടുകെട്ട് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ട്വന്റി 20 മികച്ച വിജയം കൈവരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.മുന്നണി സ്ഥാനാര്‍ഥി ജിബി പാത്തിക്കല്‍, നടി ലക്ഷ്മി പ്രിയ, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ഭസിത് കുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Ads by Google
Ads by Google
TRENDING NOW