Saturday, March 28, 2026 Last Updated 36 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 12.14 PM

' സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ' ; ' പ്രതിച്ഛായ' കണ്ട് ചാണ്ടി ഉമ്മന്‍

review

നിവിന്‍ പോളി, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ' പ്രതിഛായ'. ഇപ്പോഴിതാ ചിത്രം കണ്ട് അഭിപ്രായം പറയുകയാണ് എം എല്‍ എ ചാണ്ടി ഉമ്മന്‍. മികച്ച ചിത്രമാണെന്നും സിനിമയ്ക്ക് ഒരു ഒറിജിനാലിറ്റി ഉണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം ചാണ്ടി ഉമ്മന്‍ സിനിമ കാണാന്‍ എത്തിയത്.

' മികച്ചൊരു പടം തന്നെയാണ്. പൊളിറ്റിക്കല്‍ സംഭവങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതായത്, നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവങ്ങളുടെ ഒരു ഫിലിമി ക്രിയേഷന്‍, അങ്ങനെ പറഞ്ഞാല്‍ പോലും ഫിക്ഷനാണ്. അതിനെ അങ്ങനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നല്ലൊരു ഒറിജിനാലിറ്റി സിനിമയ്ക്കുണ്ട്. നല്ലൊരു എഫേര്‍ട്ട് എടുത്തിട്ടുണ്ട്. സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍. സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ', എന്നായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകള്‍.

നിവിന്‍ പോളിക്കും ഷറഫുദ്ദീനുമൊപ്പം ബാലചന്ദ്ര മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രി കെ എന്‍ വര്‍ഗീസിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ആര്‍ ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയുമാണ് ചിത്രം നിര്‍മിക്കുന്നത്.

ഹരിശ്രീ അശോകന്‍, മണിയന്‍പിളള രാജു, ആന്‍ അഗസ്റ്റിന്‍, നീതു കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW