-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോള്‍ ഇളയ മകള്‍ ദ്വിജ കീര്‍ത്തിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അമ്മയ്ക്കും അച്ഛനും ചേച്ചിയ്ക്കുമൊപ്പം ബര്‍ത്ത്‌ഡേ കേക്ക് മുറിക്കുന്ന കുഞ്ഞ് ദ്വിജയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി ആരാധരാണ് പോസ്റ്റിന് താഴെയായി ദ്വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ഗായത്രി മോഹന്‍ ആണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീര്‍ത്ത എന്നാണ് ഇവരുടെ മൂത്ത മകളുടെ പേര്.
മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ഗിന്നസ് പക്രു 1984ല്‍ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിലേക്കുളള അരങ്ങേറ്റം കുറിച്ചത്. അത്ഭുത ദ്വീപ്, മൈ ബിഗ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2013ല്‍ കുട്ടീം കോലും എന്ന ചിത്രം സംവിധാനം ചെയ്തു.