Saturday, March 28, 2026 Last Updated 35 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 11.46 AM

“പഗിട കളി”; ഏപ്രിൽ 3 മുതൽ തീയേറ്ററുകളിൽ

film

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി" ഏപ്രിൽ മൂന്നിന് തീയേറ്ററുകളിൽ എത്തും. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.

പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ,( ആഭ്യന്തര കുറ്റവാളി ഫെയിം) അന്ന മരിയ,( മിസ്സ് ഇടുക്കി ) അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും "പഗിടകളി"യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു.

കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യയിലുടനീളം ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവ്വഹിക്കുന്നത്. എസ്. എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.

അസോസിയേറ്റ് ഡയറക്ടർ: മുരളി ദേവസൂര്യ
സ്ക്രിപ്റ്റ് അസോസിയേറ്റ്: പ്രതീക്ഷ പ്രകാശൻ
അസിസ്റ്റന്റ് ഡയറക്ടർമാർ: അമൽ സുരേഷ്, അഭിനന്ത് പി. രമേശ്
സൗണ്ട് എഫക്റ്റ്സ് & ഫൈനൽ മിക്സ്: കരുൺ പ്രസാദ്
സൗണ്ട് എഞ്ചിനീയർ: ദീപക് വർഗീസ്
ഡി.ഐ: റെജിൻ സാന്റോ
മേക്കപ്പ് ചീഫ്: അഞ്ജലി നായർ
സ്റ്റിൽസ്: റഹീസ് റോബിൻസ്
പോസ്റ്റർ ഡിസൈൻ: നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം
ക്രിയേറ്റീവ് സപ്പോർട്ട്: അനന്തു അശോകൻ, മിൽജോ ജോണി.
പി ആർ ഒ-എ.എസ് ദിനേശ്,മനു ശിവൻ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW