-->
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമായി. ബേപ്പൂരില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി വി അന്‍വറിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത് ഗ്യാസ് സിലിണ്ടറാണ്. അൻവറിന് ഭീഷണിയായി നാല് അപരന്മാർ പത്രിക പിൻവലിക്കാതെ രംഗത്തുണ്ട്.
വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്രർക്കും പുതിയ ചിഹ്നങ്ങൾ ലഭിച്ചു. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചതിൽ പല മണ്ഡലങ്ങളിലും കൗതുകകരമായ മാറ്റങ്ങളുണ്ട്. തിരുവനന്തപുരം സെൻട്രലിലെ സുധീർ കരമനയ്ക്ക് ‘ക്യാമറ’ ചിഹ്നംമാണ് ലഭിച്ചത്.
തവനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീലിന് ലോറിയും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖിന് കുടവുമാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത്.