Thursday, March 26, 2026 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 08.32 PM

ഓപ്പറേഷൻ സ്റ്റീൽ ബേർഡ്: കോഴി ഫാമിൽ നിന്ന് കണ്ടെത്തിയത് പത്തോളം ഗുണ്ടുകൾ, പ്രത്യേകമായി രൂപകല്പന ചെയ്ത കത്തിയും കണ്ടെടുത്ത് പോലീസ്

നാല് പേർ റൂറൽ ജില്ലയിൽ പൊലീസ് പിടിയിലായി
operation steel  bird

കൊച്ചിയിൽ ക്രിമിനലുകളെ കുടുക്കാനുള്ള ഓപ്പറേഷൻ 'സ്റ്റീൽ ബേർഡു'മായി റൂറൽ ജില്ലാ പൊലീസ്. നാല് പേർ റൂറൽ ജില്ലയിൽ പൊലീസ് പിടിയിലായി. പാറക്കടവ്, കോടുശേരി ചേറോത്ത് വിനീത് (37) , എടത്തല പൊട്ടച്ചിറ വെങ്ങോടൻ ബിലാൽ (32), പെരിങ്ങോട്ടിൽ ശരത് (33 ), തൃക്കാക്കര ജഡ്ജ് മുക്ക് അജാസ് (33) എന്നിവരാണ് പിടിയിലായത്.

നിരവധി കേസുകളിലെ പ്രതിയാണ് വിനീത്. ഇയാളിൽ നിന്ന് പ്രത്യേകമായി രൂപകല്പന ചെയ്ത കത്തി കണ്ടെടുത്തു. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തു. അജാസ് പൊട്ടച്ചിറയിൽ നടത്തുന്ന കോഴി ഫാമിൽ നിന്ന് പത്തോളം ഗുണ്ടുകൾ കണ്ടെടുത്തു.

ബിലാലും ശരത്തും ഗുണ്ടാ ലിസ്റ്റിൽ ഉള്ളവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ്.
വിവിധ ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Ads by Google
Thursday 26 Mar 2026 08.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW