Thursday, March 26, 2026 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 10.31 AM

കേരളത്തില്‍ ആരുഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും ; 14 സീറ്റുകള്‍ വരെ കിട്ടിയേക്കാമെന്ന് സീ വോട്ടര്‍ സര്‍വേ

BJP  survay

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തില്‍ ആരു ഭരിയ്ക്കണമെന്നത് ബിജെപി തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബിജെപി കേരളത്തില്‍ 9 മുതല്‍ 14 സീറ്റുകള്‍ വരെ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

ഇടത് വലത് മുന്നണികള്‍ക്ക് കൃത്യമായ ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും ബിജെപിയ്ക്ക് 21 ശതമാനം വോട്ടുകള്‍ കേരളത്തില്‍ ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തില്‍ ബിജെപി വന്‍നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. അതേസമയം 30 സീറ്റുകള്‍ കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കേരളത്തിലെ 140 നിയോജകമണ്ഡലത്തിലെ 10000ല്‍ പരം ആളുകളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍വ്വേ ഫലം പ്രഖ്യാപിച്ചത്. ഏകദേശം കൃത്യമായി തെരഞ്ഞെടുപ്പ് ട്രെന്‍ഡുകള്‍ പ്രവചിക്കുന്ന കമ്പനിയാണ് ദല്‍ഹി ആസ്ഥാനമായ സീ വോട്ടര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW