-->
ആഗോള വിപണിയില്‍ എണ്ണ വിതരണം രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി തുടങ്ങി. റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണയും പാചകവാതകവും എത്തിക്കാനുള്ള കരാറുകള്‍ ഇന്ത്യ വേഗത്തിലാക്കി. ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിലപേശലുകളാണ് ഇപ്പോള്‍ നടക്കുന്നത്.
ഫെബ്രുവരി 28-ന് ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതോടെ ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ 'ഹോര്‍മുസ് കടലിടുക്ക്' ഇറാന്‍ അടച്ചു. ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയുടെ 40 ശതമാനവും ഇതുവഴിയാണ് വന്നിരുന്നത്. പാത അടഞ്ഞതോടെ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്.
റഷ്യന്‍ എണ്ണയും അമേരിക്കയുടെ നിലപാടും
യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലിന് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇളവ് നല്‍കിയിട്ടുണ്ട്. കപ്പലുകളില്‍ കയറ്റിക്കഴിഞ്ഞ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് ഏപ്രില്‍ 19 വരെ അമേരിക്ക സമയം അനുവദിച്ചു. ഏകദേശം 6 കോടി ബാരല്‍ എണ്ണയാണ് ഏപ്രില്‍ മാസത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തുക.