Friday, March 27, 2026 Last Updated 22 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 03.11 PM

നിയമസഭാ തിര​ഞ്ഞെടുപ്പ് പ്രചാരണം: പ്രധാനമന്ത്രി മോദി പാലക്കാട് എത്തും; ത്യശൂരിൽ റോഡ് ഷോ

bjp
photo - facebook

തൃശൂര്‍ : കേരളത്തിലെ ബിജെപി പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ബിജെപി നേതാവ് എം ടി രമേഷ്. പ്രധാനമന്ത്രി 29 ന് കേരളത്തിൽ എത്തും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ഒന്നാം ഘട്ടം ഈ മാസവും, രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരവും.

മാർച്ച് 29ന് തൃശ്ശൂരിലും പാലക്കാടും ആണ് പരിപാടികൾ. തൃശ്ശൂരിൽ വൈകുന്നേരം 4.30 സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടത്തും. പാലക്കാട് പൊതുസമ്മേളനമാണ് നടക്കുന്നത്. തൃശ്ശൂർ റവന്യൂ ജില്ലയിലെ എല്ലാ പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുക്കുമെന്നും എം ടി രമേശ് വ്യക്തമാക്കി.

കേരളത്തിൽ ഇൻഡി സഖ്യം നിലവിൽ ഉണ്ടോയെന്ന് രാഹുൽഗാന്ധി വ്യക്തമാക്കണം. ആരാണ് ഇതിന്റെ നേതാവ് എന്ന് കൂടി വ്യക്തമാക്കണം. പിണറായി വിജയൻ ആണോ വി.ഡി. സതീശൻ ആണോ നേതാവ് എന്ന രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു. മഞ്ചേശ്വരത്ത് എൽഡിഎഫ് ലീഗിനെ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW