-->
പാമ്പുകളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ഓരോ ദിവസവും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിയറ്റ്‌നാമിന്റെ തീരദേശ നഗരമായ ഡാ നാംഗില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ നെറ്റീസണ്‍സിനിടയില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. കൈപ്പത്തികള്‍ നഷ്ടപ്പെട്ട വൃദ്ധന്‍ തന്നെ കടിച്ച ഉഗ്രവിഷമുള വലിയ മൂര്‍ഖനെ കൈമുട്ടില്‍ അമര്‍ത്തിപ്പിടിച്ച് ആശുപത്രിയിലേക്ക് വരുന്നതാണ് ആ കാഴ്ച. കണ്ടുനിന്നവരെല്ലാം നടുങ്ങി.
നാട്ടുകാര്‍ പറയുന്നതനുസരിച്ച്, വൃദ്ധന് രാവിലെ മൂര്‍ഖന്റെ കടിയേറ്റു. രണ്ട് കൈകളും ഇല്ലാത്ത ആളായതിനാല്‍ത്തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെ അയാള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നാണ് ഞങ്ങള്‍ നോക്കിയത്. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അസാധാരണമായി അദ്ദേഹം വിഷപ്പാമ്പിനെ കൊന്ന് തന്റെ കൈയുടെ മുട്ടുകള്‍ക്കിടയില്‍ തിരുകിപ്പിടിച്ച് ആശുപത്രിയിലേക്കെത്തി. ആശുപത്രിയില്‍ നിന്നും ചികിത്സ തേടിയ ശേഷം കൊന്ന മൂര്‍ഖനെ അദ്ദേഹം തന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
പക്ഷേ, വിദഗ്ദ്ധ ചികിത്സ നല്‍കാനായി വീണ്ടും വീട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ഡാ നാംഗ് ജനറല്‍ ആശുപത്രിയിലാണ് വൃദ്ധന്‍. കൊടും വിഷമുള്‌ല പാമ്പാണ് കടിച്ചതെങ്കിലും വൃദ്ധന്റെ ശരീരത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇതേ സാഹചര്യത്തില്‍ താന്‍ ആയിരുന്നെങ്കില്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ പേടിച്ച് മരിച്ചേനെ എന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്.