-->
കൃഷിയിടത്തില്‍ അതിക്രമിച്ചു കയറുന്ന ജീവികളെ തുരത്താന്‍ കര്‍ഷകര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ കൃഷി മുഴുവന്‍ നശിപ്പിക്കുന്ന കുരുങ്ങന്മാരെ അകറ്റാന്‍ ഉത്തര്‍പ്രദേശിലെ സമ്പല്‍ ജില്ലയിലെ ഫിറോസ്പുര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ കണ്ടെത്തിയ അറ്റകൈ പ്രയോഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കുരുങ്ങന്മാരുടെ ശല്യം തീര്‍ക്കാന്‍ കര്‍ഷകര്‍ ഫാന്‍സി ഡ്രസ് അഥവാ പ്രച്ഛന്ന വേഷം തന്നെ നടത്തി.
പല കര്‍ഷകരും കരടിയുടെ തങ്ങളുടെ പാടത്തേക്കിറങ്ങി. വിളവ് നശിപ്പിക്കുന്ന കുരങ്ങന്മാരെ പേടിപ്പിച്ച് ഓടിക്കുക എന്നതാണ് ലക്ഷ്യം. ഇടയ്ക്കിടെയുള്ള കുരങ്ങുകളുടെ ആക്രമണം ചില്ലറ നാശനഷ്ടമല്ല ഗ്രാമവാസികള്‍ക്ക് ഉണ്ടാക്കിയിട്ടുള്ളത്. ഉരുളക്കിഴങ്ങ്, സ്‌ട്രോബറി തുടങ്ങിയ വിളകളെല്ലാം 100ലധികം കുരങ്ങന്മാര്‍ കൂട്ടത്തോടെ എത്തിയാണ് കഴിക്കുന്നത്. ചെടികള്‍ നശിപ്പിക്കുകയും ചെയ്യും. ഇത് പതിവായപ്പോഴാണ് കരടിയുടെ വേഷത്തില്‍ കര്‍ഷകര്‍ പാടത്തേക്ക് ഇറങ്ങിയത്. കരടികളെ കണ്ട് കുരങ്ങന്മാര്‍ ഭയന്നോടുകയാണ് ഇപ്പോള്‍. 4000 ത്തിലധികം രൂച ചെലവിട്ടാണ് കരടിയുടെ വേഷം സംഘടിപ്പിച്ചത്.
എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇങ്ങനെ കുരങ്ങന്മാരെ പേടിപ്പിച്ച് ഓടിക്കുന്നതില്‍ കാര്യമില്ല. അവര്‍ പുതിയ സ്ഥലങ്ങളിലേക്ക് പോയ്‌ക്കൊണ്ടിരിക്കും. കുങ്ങുകളെ പിടികൂടി കാട്ടില്‍ വിടുക എന്നതാവും കൂടുതല്‍ നല്ലതെന്നും അവര്‍ പറയുന്നു. എന്തായാലും പാടത്തുകൂടി കരടിയുടെ വേഷത്തില്‍ നടക്കുന്ന കര്‍ഷകര്‍ ഇപ്പോള്‍ വൈറലാണ്.