-->
പാമ്പുകളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചാക്കുകള്‍ക്കിടയില്‍ പതുങ്ങിയിരുന്ന ഒരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ 'സ്‌നേക്ക് ഗേള്‍' എന്ന് അറിയപ്പെടുന്ന അജിത പാണ്ഡെയാണ് പാമ്പിനെ പിടികൂടുന്നത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്നുള്ള അജിത ഒരു ഫാക്ടറിയില്‍ ചാക്കുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന പാമ്പിനെയാണ് പിടികൂടിയത്.
പാമ്പിനെ കണ്ടുവെന്നും പിടികൂടണമെന്നും പറഞ്ഞ് ഫോണ്‍ വന്നതിന് പിന്നാലെയാണ് അജിത ഫാക്ടറിയില്‍ എത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ അജിത പാമ്പിനെ പിടിക്കാനായി പോകുന്നതും പാമ്പിനെ പിടികൂടുന്നതും കാണാം. ഇതിന്റെ മുഴുവനായിട്ടുള്ള വീഡിയോ അവള്‍ യൂട്യൂബിലും ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം, പാമ്പിനെ കുറിച്ചുള്ള ചില മുന്‍കരുതലുകളും അവള്‍ നല്‍കുന്നുണ്ട്. അതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.
വീഡിയോ തുടങ്ങുമ്പോള്‍ തന്നെ കോള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ അജിത ഫാക്ടറിയിലേക്ക് പോകുന്നതാണ് കാണുന്നത്. അവിടെ ആളുകള്‍ കൂടിനില്‍ക്കുന്നതായിട്ടും കാണാം. എന്നാല്‍, പാമ്പിനെ അവിടെയൊന്നും കാണുന്നില്ല. പക്ഷേ, അവിടെ വച്ചിരിക്കുന്ന ചാക്കുകള്‍ മാറ്റുമ്പോള്‍ അതിനടിയില്‍ പതുങ്ങിയിരിക്കുന്ന മൂര്‍ഖനെ കാണാം. അജിത അതിനെ പിടിച്ച് ചാക്കിലാക്കുന്നതും കാണാം. തുടര്‍ന്ന് പാമ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും അജിത പറയുന്നത് കേള്‍ക്കാം.