Friday, March 20, 2026 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 12.24 PM

അസഹനീയ ദുര്‍ഗന്ധം! ലണ്ടനിലെ വൃത്തിഹീനമായ തെരുവുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ വ്ളോഗര്‍

indian, vlogger, london, street

ലണ്ടനിലെ വൃത്തിഹീനമായ പൊതുഗതാഗത സംവിധാനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ യുവതി. ട്രെയിനുകളിലെയും സ്‌റ്റേഷനുകളിലെയും വൃത്തിഹീനമായ സാഹചര്യത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ വ്‌ലോഗറായ മെഹര്‍മ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലണ്ടന്‍ മെട്രോയിലെ ദുര്‍ഗന്ധവും ട്രാക്കുകളിലെ മാലിന്യങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദേശ രാജ്യങ്ങളെക്കുറിച്ചുള്ള അതിശയോക്തി കലര്‍ന്ന ധാരണകളെ തിരുത്തുന്നതാണ് ഈ വീഡിയോ.

ഡല്‍ഹി മെട്രോയുമായി താരതമ്യം ചെയ്തുകൊണ്ടാണ് യുവതി ലണ്ടനിലെ അവസ്ഥ വിവരിക്കുന്നത്. ഇന്ത്യയിലെ മെട്രോ സംവിധാനം ലണ്ടനേക്കാള്‍ എത്രയോ മടങ്ങ് വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് മെഹര്‍മ പറയുന്നു. മെട്രോ ട്രാക്കില്‍ മൂത്രമൊഴിക്കുന്നതും യാത്രക്കാര്‍ മൂക്ക് പൊത്തി യാത്ര ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.

ലണ്ടനെ പുകഴ്ത്തുന്നവര്‍ ഈ യാഥാര്‍ത്ഥ്യം കൂടി കാണണമെന്ന് വ്‌ലോഗര്‍ ഓര്‍മ്മിപ്പിക്കുന്നു. വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ലണ്ടനിലെ പല സ്‌റ്റേഷനുകളിലും ഇത് സാധാരണ കാഴ്ചയാണെന്ന് യുവതി ആവര്‍ത്തിക്കുമ്പോള്‍, ഡല്‍ഹി മെട്രോയുടെ മികവിനെ പ്രശംസിച്ച് നിരവധി ഇന്ത്യക്കാരും രംഗത്തെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW