Friday, March 20, 2026 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 02.31 PM

ഗിഫ്റ്റ് ഷോപ്പിലെ പാവകള്‍ക്കിടയില്‍ ഒളിച്ചിരുന്ന വിരുതനെ കണ്ടോ? വിമാനത്താവളത്തില്‍ കൗതുകമായി കുഞ്ഞന്‍ പോസം

possum, hobart, airport

തസ്മാനിയയിലെ ഹോബാര്‍ട്ട് വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പില്‍ പാവകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഒരു കുഞ്ഞന്‍ പോസമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. മാര്‍ച്ച് 18ന് നടന്ന ഈ രസകരമായ സംഭവത്തില്‍, ഷോപ്പിലെ ഷെല്‍ഫില്‍ ഓസ്‌ട്രേലിയന്‍ മൃഗങ്ങളുടെ പാവകള്‍ക്കിടയില്‍ അനങ്ങാതെയിരുന്ന് അവയിലൊന്നായി മാറാനായിരുന്നു ഈ കുഞ്ഞന്റെ ശ്രമം. എന്നാല്‍ പാവകള്‍ക്കിടയില്‍ ഇരിക്കുന്ന ഈ 'ജീവനുള്ള പാവയെ' ജീവനക്കാര്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

രാവിലെ 11:45ഓടെയാണ് ഗിഫ്റ്റ് ഷോപ്പ് മാനേജര്‍ ലിയാം ബ്ലൂംഫീല്‍ഡും സംഘവും പോസത്തിനെ കണ്ടെത്തുന്നത്. യാതൊരു പരിഭ്രാന്തിയുമില്ലാതെ ശാന്തനായി ഇരുന്ന പോസം, പെട്ടെന്ന് അവിടെനിന്ന് ചാടി ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലൂടെ ഓടാന്‍ തുടങ്ങിയതോടെ വിമാനത്താവളത്തില്‍ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. കൗതുകം നിറഞ്ഞ ഈ കാഴ്ച മൊബൈലില്‍ പകര്‍ത്താന്‍ യാത്രക്കാര്‍ തിരക്ക് കൂട്ടിയതോടെ വിമാനത്താവളം അല്പനേരം ആവേശത്തിലായി.

ഒടുവില്‍ അധികൃതര്‍ ഇടപെട്ട് പോസത്തിനെ സുരക്ഷിതമായി ടെര്‍മിനലിന് പുറത്തെത്തിച്ചു. പോസത്തിന്റെ നിഷ്‌കളങ്കമായ ഭാവവും കള്ളത്തരം പിടിക്കപ്പെട്ടപ്പോഴുള്ള ആക്ഷനുകളും കണ്ട് ആയിരക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹം പങ്കുവെക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോസമിനെ പുറത്തെത്തിച്ച ശേഷം പ്രദേശം മുഴുവന്‍ ശുചീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Ads by Google
Friday 20 Mar 2026 02.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW