-->
ഇന്ത്യയിലെത്തുന്ന പല വിദേശ വ്‌ളോഗര്‍മാരും ഇവിടുത്തെ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ കണ്ടന്റ് ക്രിയേറ്ററായ ആന്‍ഡി ഇവാന്‍സിന്റെ പുതിയ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ചിരി പടര്‍ത്തുന്നത്. ഇന്ത്യയിലെ കാഴ്ചകളെയും വിശേഷങ്ങളെയും കുറിച്ച് പതിവായി വീഡിയോകള്‍ പങ്കുവെക്കാറുള്ള 'ദി ഓസ്സി ഭായ്' ഇത്തവണ ഗുഡ്ഗാവില്‍ നിന്നുള്ള ഒരു രസകരമായ ദൃശ്യമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ താന്‍ കണ്ടതില്‍ വെച്ച് 'ഏറ്റവും വിലയേറിയ വാഹനം' എന്ന വിശേഷണത്തോടെയാണ് അദ്ദേഹം ഒരു ദൃശ്യം പകര്‍ത്തിയത്.
യഥാര്‍ത്ഥത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച ഒരു ചെറിയ ലോറിയെയാണ് ഇവാന്‍ ഇത്തരത്തില്‍ അവതരിപ്പിച്ചത്. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളും ഇന്ധന പ്രതിസന്ധിയും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, പാചകവാതകത്തിന്റെ മൂല്യം തമാശരൂപേണ ഓര്‍മ്മിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 'എന്റെ ദൈവമേ, ഇത്രയും വിലപിടിപ്പുള്ള മറ്റൊരു വാഹനം ഞാന്‍ കണ്ടിട്ടില്ല' എന്ന് ചിരിച്ചുകൊണ്ട് ഇവാന്‍ പറയുന്ന വീഡിയോ ഇതിനോടകം 65 ലക്ഷത്തിലധികം പേരാണ് കണ്ടത്.
വീഡിയോയ്ക്ക് താഴെ ഇന്ത്യക്കാരുടെ രസകരമായ കമന്റുകളുടെ പ്രവാഹമാണ്. ഈ വണ്ടിയുടെ െ്രെഡവര്‍ക്ക് ഇനി 'ഇസഡ് പ്ലസ്' സുരക്ഷ നല്‍കണമെന്നും, ഇന്ത്യക്കാരേക്കാള്‍ ഭംഗിയായി ഇന്ത്യന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന വ്യക്തിയാണ് ഇവാന്‍ എന്നും പലരും കുറിച്ചു. വിദേശികള്‍ ഇന്ത്യയെ പരിഹസിക്കുന്നതിന് പകരം ഇത്തരത്തില്‍ ആരോഗ്യകരമായ തമാശകള്‍ പങ്കുവെക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് നേടുന്നത്.