Wednesday, March 11, 2026 Last Updated 51 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 10.01 AM

കടുവയ്ക്ക് നേരെ പത്തിവിടര്‍ത്തി മൂര്‍ഖന്‍, ഒടുവില്‍: വൈറലായി വീഡിയോ

tiger, cobra, fight

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. ചിലത് കൗതുകമുണര്‍ത്തുമ്പോള്‍ മറ്റുചിലത് അല്പം ഭീതി സൃഷ്ടിക്കുന്നതായിരിക്കും. ഏതായാലും കഴിഞ്ഞ ദിവസം വൈറലായ ദൃശ്യങ്ങള്‍ ഒരേസമയം കൗതുകവും ഭയവും ജനിപ്പിക്കുന്നതായിരുന്നു. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അപൂര്‍വ്വമായ ഒരു ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണിത്. വീഡിയോയില്‍ കാട്ടിലൂടെ നടന്നുപോകുന്ന ഒരു കടുവയുടെ നേര്‍ക്ക് ഒരു മൂര്‍ഖന്‍ പാമ്പ് എത്തുന്നതാണ് കാണുന്നത്. പാമ്പിനെ കണ്ടതും കടുവ ആക്രമിക്കാനായി തുനിഞ്ഞെങ്കിലും മൂര്‍ഖന്‍ കടുവയ്ക്ക് നേരെ പത്തിവിടര്‍ത്തി. ഇതോടെ കടുവ തന്റെ ശ്രമം ഉപേക്ഷിച്ച് നടന്നുനീങ്ങി. പക്ഷേ മൂര്‍ഖന്‍ വിടാന്‍ കൂട്ടാക്കാതെ കടുവയ്ക്ക് നേരെ കൊത്താനായി ആഞ്ഞുചെല്ലുന്നതാണ് കാണുന്നത്. എങ്കിലും കടുവ പ്രത്യാക്രമണത്തിന് മുതിരാതെ വീണ്ടും തന്റെ വഴിയിലൂടെ നടന്നുനീങ്ങുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW