-->
വന്യ മൃഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളും കാഴ്ചക്കാര്‍ എന്നും കൗതുകമാണ്. ഇപ്പോഴിതാ പ്രശസ്തമായ ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വില്‍ നിന്നും പുറത്തുവരുന്ന ഒരു അപൂര്‍വ്വ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ചക്രധാര' എന്ന പെണ്‍കടുവയും അഞ്ച് കുഞ്ഞുങ്ങളും സഫാരി വാഹനങ്ങളെയും വിനോദസഞ്ചാരികളെയും ഒട്ടും ഭയപ്പെടാതെ, ശാന്തമായി റോഡ് മുറിച്ചുകടക്കുന്ന മനോഹര വീഡിയോയാണിത്. വന്യജീവി ഫോട്ടോഗ്രാഫര്‍മാരും സഞ്ചാരികളുമടക്കം നിരവധിപ്പേരാണ് കടുവ കുടുംബത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ആറ് വയസ്സുള്ള 'ചക്രധാര' എന്ന ബംഗാള്‍ കടുവയും അവളുടെ അഞ്ച് കുഞ്ഞുങ്ങളുമാണ് ഈ സംഘത്തിലുള്ളത്. റിസര്‍വിലെ പ്രശസ്തമായ 'താല' സോണിലാണ് ഇവരെ പ്രധാനമായും കാണുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പം ഒന്‍പത് വയസ്സുള്ള 'ബജ്രംഗ്' എന്ന കുഞ്ഞുങ്ങളുടെ പിതാവായ ആണ്‍കടുവയെയും പലപ്പോഴും കാണാറുണ്ട്. സാധാരണയായി ആണ്‍കടുവകള്‍ കുഞ്ഞുങ്ങളുമായി അകലം പാലിക്കാറുള്ളതിനാല്‍, ഒരു കുടുംബത്തെ മുഴുവനായി ഒരുമിച്ച് കാണുന്നത് അപൂര്‍വമായ കാഴ്ചയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ കുടുംബം സ്ഥിരമായി പുറത്തുവരുന്നത് ബാന്ധവ്ഗഡിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് . അത് മാത്രമല്ല നിരവധിപ്പേരാണ് ഈ കടുകളുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.
Rare Sight: Tigress Spotted Patrolling with Five Cubs in BandhavgarhA rare and fascinating sight has emerged from Bandhavgarh National Park, where a tigress was seen patrolling the forest with her five cubs. Wildlife experts say such a moment is extremely uncommon, as it is… pic.twitter.com/nJEm7W4Tns— Atulkrishan (@iAtulKrishan1) March 8, 2026