Saturday, March 14, 2026 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 07.07 PM

ചെണ്ടത്താളത്തിനൊപ്പം അരമണികിലുക്കവും; ഓണം കളറാക്കാൻ തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി

tiger

തൃശൂര്‍: പാട്ടും ആഘോഷവും ആവേശവുംആരവങ്ങളുമായി തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങിത്തുടങ്ങി. പൂരനഗരിയിലേയ്ക്ക് ഇന്ന് എഴുന്നള്ളിയെത്തിയത് പുലിക്കൂട്ടങ്ങളാണ്. പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും കേട്ട് ലഹരിപിടിച്ച തൃശൂരിന്റെ രാജവീഥികളില്‍ ഇന്ന് പുലിക്കൊട്ടിന്റെ ചടുലതാളം. പുലിക്കൊട്ടും പനംതേങേം.. എന്ന താളത്തില്‍ ജനാവലി ആടിത്തിമിര്‍ത്തു. നഗരം അക്ഷരാര്‍ഥത്തില്‍ പുലികള്‍ കീഴടക്കി.

പാരമ്പര്യത്തനിമയില്‍ നടുവിലാല്‍ ഗണപതിക്കു മുന്നില്‍ തേങ്ങയടിച്ച് പുലിക്കൂട്ടം ഉറഞ്ഞു. പുലിത്താളത്തില്‍ ലയിച്ച് കാഴ്ചക്കാരും സ്വയംമറന്ന് ചുവടുവച്ചു. അരമണിയിളക്കി, കുടവയര്‍ കുലുക്കി തടിയന്‍പുലികളും അവര്‍ക്കൊപ്പം പെണ്‍പുലികളും കുട്ടിപ്പുലികളും സ്വരാജ്റൗണ്ടില്‍ നൃത്തച്ചുവടുമായി നീങ്ങി.

9 സംഘങ്ങളിലായി 459 പുലികളാണ് സ്വരാജ് റൗണ്ടില്‍ ഇറങ്ങിയത്. വൈകിട്ട് 4.30ന് വെളിയന്നൂര്‍ സംഘത്തിന് സ്വരാജ് റൗണ്ട് തെക്കേ ഗോപുരനടയില്‍ മേയര്‍ എം കെ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു

Ads by Google
Ads by Google
LATEST NEWS
TRENDING NOW