Saturday, March 14, 2026 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 02.40 PM

ഇന്ധന പ്രതിസന്ധി: ഇണ്ടക്ഷന്‍ കുക്കര്‍ വാങ്ങാന്‍ വന്‍ ജനക്കൂട്ടം, ഒരു ദിവസം വിറ്റുപോയത് 93 എണ്ണം

store, owner, vizag, induction, cooker

രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായിവരുകയാണ്. ഇതോടെ പാചകവാതക സിലിണ്ടറുകള്‍ക്കായി ആളുകള്‍ നെട്ടോമോടുകയാണ്. ഇപ്പോഴിതാ വിശാഖപട്ടണത്ത് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങാന്‍ ജനങ്ങളുടെ വന്‍ തിരക്കാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 'ബോംബെ ഗ്യാസ്‌ലൈറ്റ് സ്‌റ്റോഴ്‌സില്‍' നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സാധാരണ ഗതിയില്‍ പ്രതിദിനം രണ്ടോ മൂന്നോ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ മാത്രം വിറ്റിരുന്ന ഈ കടയില്‍, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നൂറിലധികം യൂണിറ്റുകളാണത്രെ വിറ്റഴിഞ്ഞത്. കടയുടമ തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു ദിവസം മാത്രം 93 കുക്കറുകള്‍ വിറ്റഴിച്ചതായും കടയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്തായാലും, സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് കടയുടമ അഞ്ച് ദിവസം മുമ്പ് തന്നെ ആവശ്യത്തിന് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ഓര്‍ഡര്‍ ചെയ്ത് സ്‌റ്റോക്ക് ചെയ്തിരുന്നുവത്രെ. വരാനിരിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ നഗരവാസികള്‍ തയ്യാറെടുക്കുന്നതിന്റെ തെളിവാണ് ഈ വര്‍ദ്ധിച്ച വില്‍പ്പനയെന്നാണ് കടയുടമയുടെ മകന്‍ നാസര്‍ സാലിഹ് പറയുന്നത്. നിലവില്‍ ബില്ലിംഗ് കൗണ്ടറുകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്കായി ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന സാഹചര്യമാണുള്ളത്.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ എത്ര വേഗമാണ് മുന്‍കരുതലുകള്‍ എടുക്കുന്നതെന്നാണ് പലരും കമന്റുകളില്‍ പറഞ്ഞിരിക്കുന്നത്. കടയുടമയുടെ ബിസിനസ്സ് ബുദ്ധിയെയും ദീര്‍ഘവീക്ഷണത്തെയും പുകഴ്ത്തിക്കൊണ്ടും ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗം കുത്തനെ കൂടുന്നത് വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാക്കുന്നത് ഇനി അടുത്ത പ്രതിസന്ധിയുണ്ടാക്കുമോ എന്നായിരുന്നു മറ്റ് ചിലരുടെ സംശയം.

Ads by Google
Saturday 14 Mar 2026 02.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW