Wednesday, March 11, 2026 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 02.25 PM

പുലി വന്ധ്യംകരണ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര അനുമതി: രാജ്യത്താദ്യം മഹാരാഷ്ട്രയില്‍

tiger, sterilization

മുംബൈ: പുലി വന്ധ്യംകരണ പദ്ധതിക്കു സംസ്ഥാന സര്‍ക്കാരിനു കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് അനുമതി നല്‍കിയതോടെ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറും. അപേക്ഷ സമര്‍പ്പിച്ച് 17 മാസങ്ങള്‍ക്കു ശേഷമാണു കേന്ദ്ര സര്‍ക്കാരിന്റെ അനുകൂലനടപടി. പുലി മനുഷ്യരെ ആക്രമിച്ചാല്‍ അതു 'സംസ്ഥാന ദുരന്ത' മായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുണെയിലെ ജുന്നാറിലാണു പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക. അവിടെ മാത്രം 1,300 പുലികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ജനവാസമേഖലകളില്‍ സ്ഥിരമായി പുലിയിറങ്ങുന്നതിന്റെ പേരില്‍ ഒട്ടേറെ പ്രതിഷേധങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. അതു കണക്കിലെടുത്താണു വന്ധ്യംകരണം നടത്താന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചത്. ആദ്യം 5 പെണ്‍പുലികളെ വന്ധ്യംകരണത്തിനു വിധേയമാക്കും. അതു ഫലപ്രദമാണെന്നു കണ്ടാല്‍ നടപടി വ്യാപിപ്പിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW