Saturday, March 14, 2026 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 12.09 PM

ഇന്ത്യയില്‍ മരുന്നുകള്‍ക്ക് ഇത്ര വിലക്കുറവോ? കണ്ണുതള്ളി ഓസ്‌ട്രേലിയന്‍ വ്‌ളോഗര്‍, വീഡിയോ

australian, vlogger, praise, india, medicine, price

ഇന്ത്യയിലെത്തുന്ന പല വിദേശ വിനോദ സഞ്ചാരികളും ഇവിടുത്തെ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ ഇന്ത്യയിലെ മരുന്നുകളുടെ ഗുണനിലവാരത്തെയും മിതമായ വിലയെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പൗരനായ കാള്‍ ആന്‍ഡ്രൂ ഹാര്‍ട്ട്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരുന്നുകള്‍ക്ക് വില വളരെ കുറവാണെന്നും ഇത് സാധാരണക്കാരുടെ പോക്കറ്റിന് ആശ്വാസകരമാണെന്നുമാണ് ആന്‍ഡ്രൂ വീഡിയോയില്‍ പറയുന്നത്.

ഇന്ത്യയില്‍ താമസിക്കുന്നതിന്റെ വലിയൊരു ഗുണം ഇവിടെ ലഭ്യമായ ന്യായമായ വിലയുള്ളതുമായ മരുന്നുകളാണെന്ന് ഹാര്‍ട്ട് തന്റെ വീഡിയോയില്‍ പറയുന്നു. അമേരിക്കയെപ്പോലുള്ള രാജ്യങ്ങളില്‍ മരുന്നുകള്‍ക്കായി വന്‍തുക ചിലവാക്കുന്നവര്‍ക്ക് ഇന്ത്യയിലെ വിലവിവരങ്ങള്‍ കേട്ടാല്‍ അത്ഭുതം തോന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വീഡിയോയില്‍ ചില മരുന്നുകളുടെ വില ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി ആളുകള്‍ ഇതിനോട് പ്രതികരിച്ചു. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ നല്‍കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് പലരും കമന്റുകളില്‍ സൂചിപ്പിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ 50 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ മികച്ച ഗുണനിലവാരമുള്ള ജനറിക് മരുന്നുകള്‍ ലഭിക്കുമെന്ന് ഉപയോക്താക്കള്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW