Saturday, March 14, 2026 Last Updated 25 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.26 AM

പങ്കാളിയെ ആകര്‍ഷിക്കാന്‍ ഭംഗിയുള്ള കല്ലുകള്‍ സമ്മാനമായി നല്‍കണം: പെന്‍ഗ്വിനുകള്‍ക്ക് സഹായത്തിനെത്തി കുരുന്നുകള്‍

children, painted, pebbles, penguin. courtship

പ്രണയത്തിലായാലും ദാമ്പത്യജീവിതത്തിലായാലും പങ്കാളിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ നമ്മള്‍ സമ്മാനങ്ങള്‍ വാങ്ങിനല്‍കാറുണ്ട്. എന്നാല്‍ നമ്മള്‍ മനുഷ്യര്‍ക്കുമാത്രമല്ല അതുപോലെ സമ്മാനം കൊടുക്കുന്ന പതിവ് പെന്‍ഗ്വിനുകള്‍ക്കുമുണ്ട്. ഇണചേരല്‍ കാലത്ത് ഭംഗിയുള്ള കല്ലുകളാണ് പെന്‍ഗ്വിനുകള്‍ പങ്കാളികള്‍ക്ക് സമ്മാനിക്കാറ്. ആണ്‍ പെന്‍ഗ്വിനുകള്‍ പെണ്‍ പെന്‍ഗ്വിനെ ആകര്‍ഷിക്കാന്‍ ചെറിയ കല്ല് സമ്മാനമായി കൊടുക്കുന്നു. ഏറ്റവും മിനുസമുള്ളതും ഭംഗിയുള്ളതുമായ കല്ല് കൊണ്ടുവരുന്നവനെ അവള്‍ ഇണയായി തിരഞ്ഞെടുക്കും. ഇതിനെ പെബ്ലിങ് എന്നാണ് വിളിക്കുന്നത്.

പെന്‍ഗ്വിന്‍ കോളനികളെ പഠിക്കുന്ന ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതനുസരിച്ച്, ഈ ചെറുകല്ലുകള്‍ കൂടുണ്ടാക്കല്‍, പ്രജനനം, പക്ഷികള്‍ക്കിടയിലെ മത്സരം എന്നിവയില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. അത്തരത്തില്‍ പെന്‍ഗ്വിനുകള്‍ക്കിടയിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് കല്ല് കണ്ടെത്തുക എന്നുള്ളത്. ഇത്തവണ പണി എളുപ്പമാക്കാന്‍ ചില കുട്ടികളും മുന്‍കൈ എടുത്തു. ആ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

എഡിന്‍ബര്‍ഗ് ഹോസ്പിറ്റിലെ കുട്ടികള്‍ ചേര്‍ന്ന് ആയിരത്തോളം കല്ലുകളില്‍ പെയിന്റ് ചെയ്താണ് എഡിന്‍ബര്‍ഗ് മൃഗശാലയിലെ പെന്‍ഗ്വിനുകള്‍ക്ക് നല്‍കിയത്. ചായം പൂശിയ കല്ലുകളുടെ കൂമ്പാരത്തില്‍ നിന്ന് ഇഷ്ടപ്പെട്ടവ തിരഞ്ഞുപിടിക്കുകയും പെണ്‍ പെന്‍ഗ്വിനുകള്‍ക്ക് സമ്മാനിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. കുട്ടികള്‍ പ്രകൃതിയോടും ജീവജീലങ്ങളോടും ഇഴകി ജീവിക്കുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നാണ് അഭിപ്രായം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW