Friday, March 13, 2026 Last Updated 59 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.03 AM

വസ്ത്രത്തില്‍ നിന്നും കേക്ക് മുറിച്ചെടുത്ത് ഉര്‍ഫി ജാവേദ്; വൈറലായി താരത്തിന്റെ കേക്ക് ഡ്രസ്സ്

cake, dress

ഫാഷന്‍ പരീക്ഷണങ്ങളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ ' കേക്ക് ഡ്രസ്സ്' ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൂര്‍ണ്ണമായും കേക്ക് കഷ്ണങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ഒരു വലിയ കേക്കിന്റെ ആകൃതിയിലോ നിര്‍മ്മിച്ച വസ്ത്രമാണിത്. വസ്ത്രത്തില്‍ നിന്ന് തന്നെ കേക്ക് മുറിച്ചു കഴിക്കാവുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് ധരിച്ചുകൊണ്ട് ഉര്‍ഫി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകരെയും സോഷ്യല്‍ മീഡിയയെയും ഒരുപോലെ അമ്പരിപ്പിച്ചു.

നിരവധി പേരാണ് ഉര്‍ഫിയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഉര്‍ഫിയുടെ ക്രിയേറ്റിവിറ്റിയെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ച് ആരാധകര്‍ കമന്റുകള്‍ രേഖപ്പെടുത്തി. അതേസമയം ആഹാരസാധനങ്ങള്‍ വസ്ത്രമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ശ്രദ്ധ പിടിച്ചുപറ്റാനുളള വെറും അടവാണിതെന്നും പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ ഇതിനെ വിമര്‍ശിക്കുന്നുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW