Tuesday, March 10, 2026 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 04.17 PM

വെളള നിറത്തിലുളള ലേസ് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയങ്ക ചോപ്ര

white, look
photo-www.instagram.com/priyankachopra/

പ്രിയങ്ക ചോപ്ര നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ' ദി ബ്ലഫ്' . ചിത്രത്തിന്റെ പ്രമോഷനിടെയുളള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

വെളള നിറത്തിലുളള അതിമനോഹരമായ ലേസ് ഔട്ട്ഫിറ്റിലാണ് പ്രിയങ്ക ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കോര്‍സെറ്റ് മോഡലിലുളള മുകള്‍ഭാഗവും ഹൈ സ്ലിറ്റ് നല്‍കിയിട്ടുളള താഴത്തെ ഭാഗവും പ്രിയങ്കയ്ക്ക് ഒരു മാലാഖയുടെ പരിവേഷം നല്‍കുന്നു.

ഫ്രാങ്ക് ഇ. ഫ്‌ലവേഴ്‌സ് സംവിധാനം ചെയ്യുന്ന ' ദി ബ്ലഫ്' എന്ന ചിത്രത്തില്‍ ഒരു കടല്‍ക്കൊളളക്കാരിയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്.19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലെ കരീബിയന്‍ ദ്വീപുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW