-->
മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. പ്രായം നാല്‍പത് കഴിഞ്ഞിട്ടും ഇപ്പോഴും നവ്യയുടെ സൗന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ദിവസങ്ങള്‍ കഴിയുംതോറും നവ്യയുടെ പ്രായം കുറഞ്ഞുവരികയാണെന്നാണ് ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്. ' നിങ്ങളുടെ ഹൃദയത്തിന് വഴി അറിയാം, ആ ദിശയിലേക്ക് ഓടുക' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് ആയി നവ്യ നല്‍കിയിരിക്കുന്നത്.
ചാരനിറത്തിലുളള ക്രോപ്പ്ഡ് സ്വെറ്ററും കടും ചാരനിറത്തിലുളള ലെഗിങ്‌സുമാണ് നവ്യയുടെ വേഷം. മിനിമല്‍ മേക്കപ്പും ലൂസ് ഹെയര്‍ സ്‌റ്റെലും താരത്തിന് ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.
' പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ' പാതിരാത്രി' ആണ് നവ്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സൗബിന്‍ ഷാഹിര്‍ ആയിരുന്നു നായകന്‍.