Friday, March 13, 2026 Last Updated 33 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 12.53 PM

സ്വപ്‌നങ്ങള്‍ക്ക് പ്രായമില്ല! വിമാനത്തില്‍ കയറാന്‍ മുത്തശ്ശിക്ക് ആഗ്രഹം, മണിക്കൂറുകള്‍ക്കുള്ളില്‍ സാക്ഷാത്കരിച്ച് കൊച്ചുമകന്‍

grandson, grandmother, dream, flight, journey

ജീവിതത്തില്‍ അനേകായിരം സ്വപ്‌നങ്ങളും പേറി നടക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. സ്വപ്നങ്ങള്‍ കുഞ്ഞുകുട്ടിള്‍ മുതല്‍ പ്രായമായവര്‍ വരെ ഏത് പ്രായക്കാര്‍ക്കും ഉണ്ടാകും. ചിലപ്പോള്‍ പ്രായം കൂടുമ്പോള്‍ ആ സ്വപ്നം സാക്ഷാത്കരിച്ച് നല്‍കാന്‍ കൂടെയാരെങ്കിലും വേണ്ടിവരും എന്ന് മാത്രം. അങ്ങനെ ഒരാള്‍ അത് ആരുമായിക്കൊള്ളട്ടെ മക്കളോ, കൊച്ചുമക്കളോ... അങ്ങനെ ഒരാളുണ്ടാവുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. എന്തായാലും, അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മുത്തശ്ശിയെ ആദ്യമായി വിമാനത്തില്‍ കയറ്റിയ രവി രാജ് രാജ്പുരോഹിത് എന്ന യുവാവ് പങ്കുവച്ച വീഡിയോയാണ് ഇത്.

രാവിലെ ജനലിലൂടെ ആകാശത്ത് പറക്കുന്ന ഒരു വിമാനം കണ്ടപ്പോള്‍, 'ഇതെങ്ങനെയാണ് പറക്കുന്നത്?' എന്ന് മുത്തശ്ശി അത്ഭുതത്തോടെ ചോദിച്ചത്രെ. ആ ചോദ്യം കേട്ട നിമിഷം തന്നെ കൊച്ചുമകന്‍ ഒരു തീരുമാനമെടുക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മുത്തശ്ശിയെയും കൂട്ടി അവന്‍ എയര്‍പോര്‍ട്ടിലെത്തി. അവരെയും കൊണ്ട് വിമാനത്തിലും കയറി. മുത്തശ്ശി വിമാനത്തില്‍ കയറുന്നതും, ജനല്‍ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകള്‍ കാണുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വളരെ അധികം അത്ഭുതത്തോടും കൗതുകത്തോടുമാണ് മുത്തശ്ശി കാഴ്ചകള്‍ കാണുന്നത് എന്നും യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും.

'ചില സ്വപ്നങ്ങള്‍ക്ക് പ്രായമില്ല. ഇന്ന് ദാദി തന്റെ ആദ്യ വിമാനയാത്ര നടത്തി' എന്ന അടിക്കുറിപ്പോടെയാണ് രവി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിരിക്കുന്നത്. 'ഒരിക്കല്‍ നമ്മളെ നടക്കാന്‍ പഠിപ്പിച്ചവരാണ് അവര്‍. അവരിന്ന് ആകാശത്തിലൂടെ പറക്കുന്നു' എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. 'ഇന്റര്‍നെറ്റില്‍ ഇന്ന് കണ്ട ഏറ്റവും മനോഹരമായ കാഴ്ച ഇതാണ്' എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത് .

Ads by Google
Tuesday 10 Mar 2026 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW