-->
ബ്രിട്ടനിലെ 'ഏറ്റവും ഏകാന്തമായ ആട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫിയോണ അമ്മയായിരിക്കുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കൂര്‍ നീണ്ട പ്രസവവേദനയ്‌ക്കൊടുവില്‍ രണ്ട് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഫിയോണ ജന്മം നല്‍കിയത്. നിലവില്‍ ഡംെ്രെഫസിലെ ഡാല്‍സ്‌കോണ്‍ ഫാമിലാണ് ഫിയോണയും കുഞ്ഞുങ്ങളും കഴിയുന്നത്.
2021 മുതല്‍ സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ ഒരു പാറക്കെട്ടിന് താഴെ ഒറ്റപ്പെട്ട നിലയിലായിരുന്നു ഈ പെണ്ണാട്. രണ്ട് വര്‍ഷത്തോളം നീണ്ട ഏകാന്തവാസം 2023ല്‍ രക്ഷാപ്രവര്‍ത്തകര്‍ അവളെ കണ്ടെത്തിയതോടെയാണ് അവസാനിച്ചത്. ലോകമാധ്യമങ്ങള്‍ ഫിയോണയുടെ കഥ ഏറ്റെടുത്തതോടെയാണ് അവള്‍ ബ്രിട്ടനിലെ ശ്രദ്ധേയമായ മൃഗമായി മാറിയത്.
മറ്റ് ആടുകളുമായി ഇണങ്ങിച്ചേരാന്‍ പ്രയാസപ്പെട്ടിരുന്ന ഫിയോണയ്ക്ക് സ്വന്തമായി ഒരു കുടുംബമായതോടെ അവളുടെ ഏകാന്തതയ്ക്ക് പൂര്‍ണ്ണ പരിഹാരമായെന്നാണ് ഫാം അധികൃതര്‍ പറയുന്നത്. സ്വന്തം കുഞ്ഞുങ്ങളോടൊപ്പം കൂടുതല്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ഫിയോണയ്ക്ക് ഇനി കഴിഞ്ഞു കൂടാം.