Wednesday, March 11, 2026 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.12 AM

ഇന്ത്യയിലെ സ്ത്രീകള്‍ ഇങ്ങനെയല്ല, ചെറിയ വസ്ത്രം ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്തതില്‍ ശകാരം: റോഡരികിലെ ദുരനുഭവം പങ്കുവച്ച് യുവതി

influencer, confront, womqn, clothing, reel, shoot

കാലം മാറിയിട്ടും ഇന്നും പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്. പെണ്ണായാല്‍ ശരീരം മുഴുവന്‍ മറച്ച് വസ്ത്രം ധരിക്കണമെന്നാണ് ഇത്തരക്കാരുടെ ചിന്താഗതി. എന്നാല്‍ പുതുതലമുറ ആകട്ടെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നവരും. എങ്കിലും വസ്ത്രധാരത്തിനുമേലുള്ള വിമര്‍ശകരുടെ കടന്നുകയറ്റം പലപ്പോഴും പെണ്‍കുട്ടികളില്‍ ആശങ്കകള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരാളില്‍ നിന്നുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇന്‍ഫ്‌ളുവന്‍സറായ യുവതി.

അഞ്ജലി ഝാ എന്ന യുവതിക്കാണ് ഒരു സ്ത്രീയില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. റോഡരികില്‍ നിന്ന് അഞ്ജലി റീല്‍ ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. വീഡിയോ ചിത്രീകരിച്ച് തുടങ്ങിയതിന് പിന്നാലെ സ്ത്രീ അഞ്ജലിക്കടുത്തേക്ക് വന്ന് ചീത്ത പറയുകയായിരുന്നു. അഞ്ജലി ധരിച്ച വസ്ത്രമാണ് അവരെ പ്രകോപിപ്പിച്ചത്. അഞ്ജലി ധരിച്ച വസ്ത്രം വളരെ ചെറുതാണെന്ന് സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. 'ഇത് അമേരിക്കയോ ലണ്ടനോ ഒന്നും അല്ല. അവിടെയുള്ളവരോട് ആരും ഒന്നും പറയുന്നുണ്ടാകില്ല. പക്ഷേ ഇന്ത്യയിലെ സ്ത്രീകളുടെ അന്തസ് ഇതാണ്. ' സ്ത്രീ പറഞ്ഞു.

തുടര്‍ന്ന് തന്റെ ആശങ്കയും അവര്‍ അഞ്ജലിയോട് തുറന്ന് പറഞ്ഞു. ചുറ്റുപാട് എല്ലായ്പ്‌പോഴും സുരക്ഷിതമല്ലെന്നും ആളുകള്‍ മോശമായി നോക്കുമെന്നും അവര്‍ പറഞ്ഞു. എല്ലാ സ്ത്രീകളും ബഹുമാനം അര്‍ഹിക്കുന്നവരാണ്. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുത്. നീ എന്റെ മകളെ പോലെയാണ്. വസ്ത്രം മാറ്റിവന്നിട്ട് വീഡിയോ ചിത്രീകരണം തുടര്‍ന്നോളൂവെന്നും സ്ത്രീ കൂട്ടിച്ചേര്‍ത്തു. സ്ത്രീ പറഞ്ഞതെല്ലാം ശാന്തയായി പുഞ്ചിരിയോടെ കേട്ട് നില്‍ക്കുന്ന അഞ്ജലിയാണ് വീഡിയോയിലുള്ളത്. ഇതിനിടെ സ്ത്രീയോട് അഞ്ജലി മറുപടി പറയുന്നുണ്ട്. വീഡിയോ ചിത്രീകരിക്കാനായി താന്‍ ദൂരെനിന്ന് വന്നതാണെന്നാണ് അഞ്ജലി പറഞ്ഞത്. പക്ഷേ അതൊന്നും സ്ത്രീ ചെവിക്കൊണ്ടില്ല.

നിരവധി പേരാണ് അഞ്ജലിയെ പിന്തുണച്ച് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. 'ശരി ശരി എന്ന് പറഞ്ഞ് മുന്നോട്ട് പോകുക. കാരണം, നിങ്ങള്‍ക്ക് ഒരു സംഭാഷണത്തിലൂടെ ഒരാളെ മാറ്റാന്‍ കഴിയില്ല' ഒരാള്‍ കുറിച്ചു. 'പ്രായമുള്ള ആളാണെന്ന് കരുതിയാണോ സഹിച്ചുനിന്നത്? ഈ വസ്ത്രം അത്ര മോശമൊന്നുമല്ല' മറ്റൊരാള്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW