Friday, March 13, 2026 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 02.48 PM

ഇറാനും-ഇസ്രായേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ പ്രവചനവുമായി ജ്യോതിഷി: മാര്‍ച്ച് 21 ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് വാദം

india, attack, pakistan, astrologer, prediction

പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ യുദ്ധം കനക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആക്രമണം നടത്തുമെന്ന പ്രവചനവുമായി ഒരു ജ്യോതിഷി രംഗത്ത്. വേദിക് ജ്യോതിഷിയും വാസ്തു വിദഗ്ധയുമാണെന്ന് അവകാശപ്പെടുന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് 2026 മാര്‍ച്ച് 21ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് യുവതിയുടെ വാദം. 'കൈയ്യില്‍ പണവും മരുന്നുകളും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സോളാര്‍ ചാര്‍ജറും കുറഞ്ഞത് 12 മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും കരുതി വെക്കുക. ഇറാന്റെ ഊഴം കഴിഞ്ഞു, ഇനി പാകിസ്ഥാന്റെ വാരമാണ്,' എന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നു. ഒരുവശത്ത് നിന്ന് ഇന്ത്യയും മറുവശത്ത് നിന്നും അഫ്ഗാനിസ്ഥാനും പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് പ്രവചനം.

മാര്‍ച്ച് 21ന് ഗ്രഹനിലയില്‍ 'അംഗാരക് യോഗം' രൂപപ്പെടുന്നുണ്ടെന്നും വൃശ്ചിക ലഗ്‌നവും ജ്യേഷ്ഠ നക്ഷത്രവും ചേര്‍ന്നു വരുന്ന ആ ദിവസം വളരെ നിര്‍ണ്ണായകമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാജ്യത്തിന്റെയും ജാതകത്തിലെ ദശാകാലങ്ങള്‍ ഇതിനെ സൂചിപ്പിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഇന്ത്യയുടെ അതിര്‍ത്തികളില്‍ മാറ്റം വരുമെന്നും പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയിലേക്ക് തിരികെ വരുന്നതിന്റെ തുടക്കമായിരിക്കും ഇതെന്നും ജ്യോതിഷി കൂട്ടിച്ചേര്‍ക്കുന്നു.

വീഡിയോ വൈറലായതോടെ ജ്യോതിഷിയുടെ ഈ പ്രവചനം വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. 'എല്ലാവരും തങ്ങളുടെ പ്രവചനമാണ് മികച്ചതെന്ന് തെളിയിക്കാനുള്ള തിരക്കിലാണ്. എല്ലാ ജ്യോതിഷികളും ഇത്തരം വീഡിയോകള്‍ പങ്കുവെക്കുന്നു,' എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. 'ദയവായി ആളുകളെ പേടിപ്പിക്കരുത്,' എന്ന് മറ്റൊരു വ്യക്തി കുറിച്ചു.

Ads by Google
Tuesday 10 Mar 2026 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW