Tuesday, March 10, 2026 Last Updated 26 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 12.36 PM

ഭര്‍ത്താവിന് പ്രണയദിനാശംസകള്‍ നേര്‍ന്ന് പേളി; ശ്രീനിയ്‌ക്കൊപ്പമുളള മനോഹരചിത്രങ്ങള്‍ പങ്കുവച്ച് താരം

uploads/news/2026/02/825433/pearly-valentinsday.jpg
photo-www.instagram.com/pearlemaany/

നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. നടന്‍ ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ഭര്‍ത്താവ്. നില, നിതാര എന്നിങ്ങനെ രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് ഈ ദമ്പതികള്‍ക്കുളളത്.

ബിഗ് ബോസ് ഷോയില്‍ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ഷോ കഴിഞ്ഞ ഉടന്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ പ്രണയദിനത്തില്‍ ശ്രീനിയ്ക്ക് ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് പേളി.

ശ്രീനിയ്‌ക്കൊപ്പമുളള മനോഹര ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്.' പ്രണയദിനാശംസകള്‍ ശ്രീനി. എന്നും എന്റേത്' , എന്നാണ് പേളികുറിച്ചത്. പോസ്റ്റിന് താഴെയായി നിരവധി പേര്‍ ഇരുവര്‍ക്കും പ്രണയദിനാശംസകള്‍ നേര്‍ന്ന് കമന്റ് ഇട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW