Thursday, March 12, 2026 Last Updated 55 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 12.50 PM

ഇങ്ങനെയും ചില ആചാരങ്ങള്‍: ഭര്‍ത്താവിനെ കഴുത്തുവരെ മണ്ണിനടിയില്‍ കുഴിച്ചിട്ടു, പിന്നാലെ തലയില്‍ പൂജ നടത്തി ഭാര്യ, വീഡിയോ

wife, bury, husband, neck, shivalinga, pooja

വൈവിദ്യങ്ങളാല്‍ സമ്പന്നമായ നാടാണ് നമ്മുടെ ഇന്ത്യ. ഓരോ നാട്ടിലും ഓരോ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതിയും നിലനില്‍ക്കുന്നുണ്ട്. ചിലതൊക്കെ അന്യനാട്ടുകാരെയും വിനോദ സഞ്ചാരികളെയും അമ്പരപ്പിക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ഭര്‍ത്താവിനെ 'ശിവലിംഗമായി' സങ്കല്‍പിച്ച് ഭാര്യ പൂജ നടത്തുന്നതിന്റെ വിചിത്രമായ ദൃശ്യങ്ങളാണ്. ഭര്‍ത്താവിന്റെ ശരീരം കഴുത്തുവരെ മണ്ണിനടിയില്‍ കുഴിച്ചിട്ട ശേഷം, പുറത്തുകാണുന്ന തലയില്‍ പൂക്കളര്‍പ്പിച്ചും പാലഭിഷേകം നടത്തുമാണ് ഈ സ്ത്രീ ആരാധന നടത്തുന്നത്. 'ഹര്‍ ഹര്‍ മഹാദേവ്' മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഭക്തിപൂര്‍വ്വം ഭാര്യ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍, യാതൊരു ഭാവഭേദവുമില്ലാതെ ശാന്തനായി ഇരിക്കുന്ന ഭര്‍ത്താവിനെയാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. പലരും ഇതിനെ അന്ധവിശ്വാസമെന്നും ശുദ്ധ മണ്ടത്തരമെന്നും വിശേഷിപ്പിച്ചപ്പോള്‍, മറ്റ് ചിലര്‍ ഇത് ഏതെങ്കിലും പ്രദേശത്തെ പ്രത്യേകമായ പാരമ്പര്യമായിരിക്കാം എന്ന് അഭിപ്രായപ്പെട്ടു. 'ഇന്ത്യക്കാര്‍ക്ക് കണ്ടന്റുകളുടെ കാര്യത്തില്‍ യാതൊരു ക്ഷാമവുമില്ല' എന്നും 'ഈ വീഡിയോ മറ്റ് ഭാര്യമാര്‍ കാണാതിരിക്കട്ടെ, ഇല്ലെങ്കില്‍ ഭര്‍ത്താക്കന്മാര്‍ മണ്ണിനടിയിലാകും' എന്നും തുടങ്ങി പരിഹാസം കലര്‍ന്ന കമന്റുകളും ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ എവിടെയാണ് ഈ സംഭവം നടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

വിമര്‍ശനങ്ങള്‍ ഒരുവശത്ത് ശക്തമാകുമ്പോഴും, വിശ്വാസങ്ങളെ പരിഹസിക്കരുതെന്ന വാദവുമായി മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും വംശങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളുണ്ടെന്നും, മറ്റൊരാളെ ബാധിക്കാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നുമാണ് ഇവരുടെ പക്ഷം. ഭക്തിയുടെയും അന്ധവിശ്വാസത്തിന്റെയും അതിര്‍വരമ്പുകളെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് ഈ വീഡിയോ വഴിതെളിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW