Wednesday, March 11, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 02.59 PM

എത്ര മനോഹരം ഈ കാഴ്ച! വടിയൂന്നി പ്ലാറ്റ്‌ഫോമിലേക്ക് ഓടിയെത്തി വൃദ്ധ, ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്

mumbai, train, departure, elderly, woman

ഹൃദയസ്പര്‍ശിയായ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിമാറാറുണ്ട്. ഇപ്പോഴിതാ തിരക്കുപിടിച്ച മുംബൈ നഗരത്തില്‍ നിന്നും പുറത്തുവരുന്ന കരുണാര്‍ദ്രമായ ഒരു കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. പ്ലാറ്റ്‌ഫോമില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിന്‍, പ്രായമായ ഒരു സ്ത്രീക്ക് സുരക്ഷിതമായി കയറുന്നതിനായി ലോക്കോ പൈലറ്റ് നിര്‍ത്തിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ ഗ്രാഫറായ ഓം ത്രിപാഠിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഊന്നുവടിയുടെ സഹായത്തോടെ നടന്നു വരുന്ന ഒരു വയോധിക, പ്ലാറ്റ്‌ഫോമില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. സാധാരണഗതിയില്‍ മുംബൈ ലോക്കല്‍ ട്രെയിനുകള്‍ നിശ്ചിത സമയക്രമം പാലിക്കുന്നതിനാല്‍ ഒരിക്കല്‍ എടുത്തുതുടങ്ങിയാല്‍ നിര്‍ത്താറില്ല. എന്നാല്‍, ആ സ്ത്രീയുടെ അവസ്ഥ മനസ്സിലാക്കിയ ലോക്കോ പൈലറ്റ് ഉടന്‍ തന്നെ ട്രെയിനിന്റെ വേഗത കുറയ്ക്കുകയും നിര്‍ത്തുകയും ചെയ്തു. അവര്‍ സുരക്ഷിതമായി അകത്ത് കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ട്രെയിന്‍ പിന്നീട് യാത്ര തുടര്‍ന്നത്.

'മനുഷ്യത്വം ഇന്നും നിലനില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 14 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 'ഇതൊരു ട്രെയിന്‍ നിര്‍ത്തല്‍ മാത്രമല്ല, സഹജീവികളോടുള്ള കരുണ ഇന്നും ഉണ്ട് എന്നതിന്റെ തെളിവാണ്' എന്ന് വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു. മുംബൈ പോലുള്ള ഒരു മഹാനഗരത്തില്‍, ഒരു െ്രെഡവര്‍ കാണിച്ച ഈ ക്ഷമയെയും കാരുണ്യത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. സംഭവത്തെക്കുറിച്ച് ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: 'ഇത് പാല്‍ഘര്‍ റെയില്‍വേ സ്‌റ്റേഷനാണ്. ആ ട്രെയിന്‍ അന്ന് അവിടെനിന്ന് പോയിരുന്നെങ്കില്‍ അടുത്ത രണ്ട് മണിക്കൂര്‍ നേരത്തേക്ക് വേറെ ട്രെയിന്‍ ഉണ്ടാകുമായിരുന്നില്ല. ആ ലോക്കോ പൈലറ്റിനോട് വലിയ ബഹുമാനം തോന്നുന്നു. 'യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍' എന്നാണ് മറ്റുപലരും കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW