Wednesday, March 11, 2026 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 09.06 AM

ഥാറുമായി പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് 14 കാരന്റെ അഭ്യാസ പ്രകടനം: സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം

14, year, old, boy, thar, stunt, Lucknow

സമൂഹ മാധ്യമങ്ങളില്‍ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കുമായി എന്ത് അഭ്യാസ പ്രകടനവും കാണിക്കുന്ന നിരവധി ആളുകളുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ 14 വയസ്സുകാരന്‍ മഹീന്ദ്ര ഥാര്‍ ഉപയോഗിച്ച് നടത്തിയ നടുക്കുന്ന അഭ്യാസപ്രകടനങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലഖ്‌നൗവിലെ ഗോമ്തി നഗര്‍ എക്സ്റ്റന്‍ഷനിലുള്ള ജി 20 റോഡിലാണ് സംഭവം നടന്നത്.

റീല്‍സ് ചിത്രീകരിക്കുന്നതിനായി കുട്ടി തന്റെ മഹീന്ദ്ര ഥാര്‍ ഉപയോഗിച്ച് പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ബോധപൂര്‍വ്വം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ വാതില്‍ തുറന്ന് പുറത്തെ ഫുട്‌ബോര്‍ഡില്‍ തൂങ്ങിനിന്ന് ഒരു ഗാനത്തിനൊപ്പം കുട്ടി അഭ്യാസങ്ങള്‍ കാട്ടി. അല്‍പ്പദൂരം പിന്നിട്ട ശേഷം ചലിച്ചുകൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി പുറത്തേക്ക് ചാടിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് വാഹനം മറൈന്‍ െ്രെഡവ് ഭാഗത്തേക്ക് നീങ്ങി.

പൊതുമുതല്‍ നശിപ്പിക്കുക മാത്രമല്ല, റോഡിലെ കാല്‍നടയാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവന് വലിയ ഭീഷണി ഉയര്‍ത്തുന്നതായിരുന്നു കുട്ടിയുടെ ഈ പ്രവൃത്തികള്‍. വീഡിയോയുടെ കൃത്യമായ തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ലഖ്‌നൗ പോലീസ് കുട്ടിയുടെ പിതാവായ ധ്രുവ് നാരായണ്‍ ശുക്ലയെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മകന്റെ പ്രവൃത്തിയില്‍ താന്‍ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്നും ഇനി ഇത്തരമൊന്ന് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

'മാതാപിതാക്കള്‍ മക്കളുടെ ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കണം. നമ്മുടെ കണ്ണ് വെട്ടിച്ച് ഇത്തരം അപകടകരമായ കാര്യങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇത്തരം അഭ്യാസങ്ങള്‍ വലിയ ദുരന്തങ്ങളിലേക്കോ പരിക്കുകളിലേക്കോ നയിക്കാം' എന്ന് അദ്ദേഹം മറ്റു രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ മാപ്പപേക്ഷ വീഡിയോ ലഖ്‌നൗ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW