Saturday, March 14, 2026 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 08.57 AM

വിവാഹച്ചടങ്ങിന് അതിഥിയെപോലെ എത്തി: വധുവും വരനും നോക്കിനില്‍ക്കെ നാല് ലക്ഷത്തിന്റെ ആഭരണം മോഷ്ടിച്ചെടുത്ത് കള്ളന്‍

theft, jewelry, wedding, jaipur

വിവാഹച്ചടങ്ങില്‍ അതിഥിയാണെന്ന് നടിച്ച് സ്വര്‍ണം മോഷ്ടിച്ച് കടന്നുകളഞ്ഞ് കള്ളന്‍. ജയ്പൂരിലാണ് സംഭവം. വിവാഹവിരുന്ന് നടക്കവേ വധുവും വരനും നില്‍ക്കുന്ന അതേ വേദിയില്‍ കയറിയാണ് മോഷണം നടത്തിയത്. നാല് ലക്ഷം രൂപയോളം മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. വിവാഹത്തിനെത്തിയ ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കള്ളനെ കണ്ടുപിടിച്ചത്.

ഫെബ്രുവരി 7 ന് ജഗത്പുരയിലെ ചന്ദന്‍ വണ്‍ മാര്യേജ് ഗാര്‍ഡനിലാണ് സംഭവം നടന്നത്. നവീന്‍ കരോള്‍ എന്ന യുവാവിന്റെ വിവാഹച്ചടങ്ങുകള്‍ അവിടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. വേദിയിലെത്തിയ അതിഥികളെ സ്വീകരിച്ച് അവര്‍ക്കൊപ്പം ഫോട്ടോകള്‍ എടുക്കുന്ന തിരക്കിലായിരുന്നു വരനും വധുവും. വേദിയിലേക്ക് അതിഥികള്‍ക്കൊപ്പം കടന്നു വന്ന ഒരാള്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ കസേരയ്ക്ക് താഴെ വച്ചിരുന്ന പൊഗെടുത്ത് തന്റെ ബ്ലേസറിനുള്ളില്‍ ഒളിപ്പിച്ച് കടന്നുകളയുകയായിരുന്നു.

ചടങ്ങുകളിലും ഫോട്ടോഷൂട്ടിലുമായി കുടുംബാംഗങ്ങളും അതിഥികളും മുഴുകിയിരുന്നതിനാല്‍ ആ സമയത്ത് ആരും ഈ സംഭവം ശ്രദ്ധിച്ചില്ല. ഫോട്ടോ ഷൂട്ട് കഴിഞ്ഞതിന് ശേഷമാണ് വധുവിന് തന്റെ ബാഗ് കാണാനില്ലെന്ന് മനസ്സിലായത്. സഥലത്ത് നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് മോഷണമാണെന്ന് സ്ഥിരീകരിച്ചത്. വരന്റെയും വധുവിന്റെയും കുടുംബങ്ങളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW