Thursday, March 12, 2026 Last Updated 52 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 08.38 AM

അവിശ്വസനീയം! മോഷ്ടിച്ച ശേഷം 17 ലക്ഷത്തിന്റെ പെന്‍ഡന്റ് വിഴുങ്ങി യുവാവ്, വെട്ടിലായി പോലീസ്

man, swallow, pendant, expensive, new-zealand

ന്യൂസിലന്‍ഡില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. 19,000 ഡോളര്‍ അതായത് ഏകദേശം 17 ലക്ഷം രൂപ വില വരുന്ന ഒരു പെന്‍ഡന്റ് വിഴുങ്ങി എന്ന് ആരോപിച്ച് 32 കാരനായ ഒരു യുവാവിനെ ന്യൂസിലന്‍ഡ് പോലീസ് നിരീക്ഷിക്കുകയാണ്. നവംബര്‍ 28 ന് ഓക്ക്‌ലന്‍ഡിലെ പാര്‍ട്രിഡ്ജ് ജ്വല്ലേഴ്‌സില്‍ നിന്ന് ഒരു ലിമിറ്റഡ് എഡിഷന്‍ ഫാബെര്‍ജ് ഓക്ടോപസി പെന്‍ഡന്റ് ഇയാള്‍ തട്ടിയെടുത്തെന്നാണ് കേസ്.

1983 ലെ ജെയിംസ് ബോണ്ട് ചിത്രം 'ഒക്ടോപസി'യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ലിമിറ്റഡ് എഡിഷന്‍ പെന്‍ഡന്റ്. എന്നാല്‍, മോഷണം നടത്തിയതിനു ശേഷം അത് ഒളിപ്പിക്കുന്നതിന് പകരം, വിഴുങ്ങി പുറത്തേക്ക് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍, പെന്‍ഡന്റ് വിഴുങ്ങി മിനിറ്റുകള്‍ക്കകം ഇയാളെ കടയ്ക്കുള്ളില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു.

അതേസമയം പെന്‍ഡന്റ് ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ഗ്രേ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. യുവാവ് പെന്‍ഡന്റ് വിഴുങ്ങി എന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി ഫലം കാത്തിരിക്കുകയാണ് പോലീസ്. ഫലം വരുന്നതുവരെ ഇയാളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW