-->
ഓരോ വര്‍ഷവും ആയിരകണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് എത്തുന്നത്. ഇവരില്‍ പലരും തങ്ങളുടെ ഇന്ത്യയിലെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇതില്‍ നല്ലതും ചീത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെത്തിയ ഒരു കനേഡിയന്‍ വ്‌ലോഗര്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയെ കുറിച്ച് തികച്ചും തെറ്റിദ്ധാരണയുളവാക്കുന്ന കാര്യങ്ങള്‍ മാത്രം ഷെയര്‍ ചെയ്യുന്ന വിദേശികളായ കണ്ടന്റ് ക്രിയേറ്റര്‍മാരെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ.
വംശീയവാദികളായിട്ടാണ് യുവതി ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഒരു വിശാലമായ രാജ്യമാണ്, അതിലെ ഏതെങ്കിലും തെരുവില്‍ നിന്നോ മറ്റോ ഉള്ള വീഡിയോകളും മറ്റും പങ്കുവയ്ക്കുന്നത് വ്യൂസിന് വേണ്ടി മാത്രമാണ്, വിയറ്റ്‌നാം പോലെയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളോടൊന്നും അധികം ഇങ്ങനെ ചെയ്ത് കാണാറില്ല എന്നും യുവതി ആരോപിക്കുന്നു. ഡല്‍ഹിയിലും ഋഷികേശിലും തനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ് എന്ന് പറഞ്ഞുകൊണ്ടാണ് യുവതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ, ആഡംബര ഹോട്ടലുകള്‍, വൈവിധ്യമാര്‍ന്ന പ്രകൃതിദൃശ്യങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അവര്‍ തന്റെ പോസ്റ്റില്‍ പറയുന്നു. ഇന്ത്യയെ കുറിച്ചുള്ള നെഗറ്റീവ് പോസ്റ്റുകള്‍ക്കെതിരെയും ഇവര്‍ ശക്തമായി പ്രതികരിച്ചു. വംശീയതയാണ് ഇതിന് കാരണമെന്നും ഇന്ത്യയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വളര്‍ത്താനേ ഇവ ഉപകരിക്കൂ എന്നും ഇവര്‍ പറയുന്നു.
'എത്ര വിദേശ വ്‌ളോഗര്‍മാരാണ് ഇന്ത്യയിലേക്ക് വന്ന് ഓള്‍ഡ് ഡല്‍ഹി പോലുള്ള ഏറ്റവും ദരിദ്രവും തിരക്കേറിയതുമായ പ്രദേശങ്ങള്‍ മാത്രം വീഡിയോയില്‍ പകര്‍ത്തുന്നതെന്ന് ഒരു കനേഡിയന്‍ സ്ത്രീ ചൂണ്ടിക്കാട്ടുന്നു. മറ്റ് രാജ്യങ്ങളില്‍ അവര്‍ പ്രകൃതി സൗന്ദര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എന്നാല്‍ ഇന്ത്യയില്‍ ദാരിദ്ര്യം കാണിച്ചാലാണ് കൂടുതല്‍ ക്ലിക്കുകള്‍ക്ക് കിട്ടുന്നത് എന്നതുകൊണ്ടാണ് അത് ചെയ്യുന്നത്' എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. സത്യം തുറന്നു പറഞ്ഞതിന് കനേഡിയന്‍ യുവതിയെ അഭിനന്ദിക്കുകയാണ് പലരും ചെയ്തത്.
A Canadian woman pointed out how many foreign vloggers come to India and film only the poorest, most crowded areas like Old Delhi for views.In other countries, they focus on scenic beauty, but in India, poverty and chaos bring more clicks.What can be done to fix this problem? pic.twitter.com/q8FBrxTN4f— ︎ ︎venom (@venom1s) January 21, 2026